മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണ പരാതി വ്യാജം? വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന് സംശയം
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണ പരാതി വ്യാജമെന്ന സംശയത്തിൽ പൊലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള മോൻസന്റെ തന്ത്രമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞവർഷവും മോൻസൻ മോഷണ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് നിലവിലെ പരാതി. നിലവിൽ പോക്സോ കേസിൽ മോൻസൺ ജയിലിലാണ്. ഇതിനിടെയാണ് വീടിനകത്തുള്ള വസ്തുക്കൾ മാറ്റാൻ അനുമതി തേടിയിരുന്നു. കോടതി…
