Headlines

Webdesk

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്

കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പൊലീസ്. ഗവേഷക വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ ശ്രീകാര്യം പോലീസിൽ ഇന്നലെ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാകുമോയെന്ന് പോലീസ് നിയമപദേശം തേടും. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി നിർദ്ദേശിച്ചത്. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും…

Read More

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം; ആരോഗ്യമന്ത്രിയുമായി ചർച്ച നാളെ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കാ ൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ശമ്പള കുടിശ്ശിക അനുവദിക്കുക എന്നതാണ് ഡോക്ടർമാർ ഏറ്റവും പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാകും. ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് ഡോക്ടർമാർ കടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് K.G.M.C.T.Aയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് റിലേ ഒ പി ബഹിഷ്കരണം…

Read More

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും; CPI പ്രതിനിധി

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകു. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു ‌സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടർന്നാണ് കെ രാജുവിനെ പരിഗണിച്ചത്. നേരത്തെ വിളപ്പിൽ രാധാകൃഷ്ണനെയാണ് സിപിഐ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു വിളപ്പിൽ രാധാകൃഷ്ണനെ മാറ്റിയത്. നിലവിൽ കെ ജയകുമാർ പ്രസിഡന്റായാൽ സിപിഐ…

Read More

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ ഇന്നും എൻഡിഎയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മഹാസഖ്യത്തിനായി പ്രചാരണത്തിനുണ്ട്. ആദ്യഘട്ട വോട്ടെടുപ്പിലെ റെക്കോർഡ് പോളിംഗ് മുന്നണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് രണ്ടാംഘട്ടത്തിൽ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. അതേസമയം ബിഹാറിലെ സമസ്തിപൂരിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. പോലീസ്…

Read More

പാലക്കാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു; കാറിന് മുന്നിലേക്ക് കാട്ടുപന്നി ചാടിയെന്ന് സംശയം

പാലക്കാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാട്ടുപന്നി കുറുകെ ചാടിയതിനാലാണ് അപകടമുണ്ടായതെന്നാണ് സൂചന. മരത്തിലിടിച്ച ശേഷം കാര്‍ വയലിലേക്ക് മറിയുകയായിരുന്നു. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്ത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. ചിറ്റൂരില്‍ നിന്ന് മടങ്ങിവരികയായിരുന്നു യുവാക്കള്‍. കൊടുമ്പ് കല്ലിങ്കല്‍ ജംങ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പല കോളജുകളിലായി പഠിക്കുന്ന അഞ്ച് യുവാക്കളും അവധി ദിവസമായതിനാല്‍ ഒത്തുകൂടിയപ്പോഴാണ്…

Read More

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഡോക്ടർമാർ റിലേ ഒ പി ബഹിഷ്കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്. നവംബർ 13 ന് ഒപി ബഹിഷ്കരണം തീരുമാനിച്ചിരിക്കവെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം.ശമ്പള കുടിശ്ശിക ലഭ്യമാക്കുക, അനാവശ്യമായ താത്ക്കാലിക സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക,മെഡിക്കൽ കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ…

Read More

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ…

Read More

പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ

ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിൽ ആർഎസ്എസ് ഗണഗീതം വീണ്ടും പ്രത്യക്ഷപ്പെട്ടു. എറണാകുളം -ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയ സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ ഗാനം പാടുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. നേരത്തെ സംഭവം വിവാദമായതിനെ തുടർന്ന് പോസ്റ്റ് ചെയ്ത വീഡിയോ റെയിൽവേ പിൻവലിച്ചിരുന്നു. ഗണഗീതത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഭരണഘടനയെ തൊട്ടു…

Read More

പോപ്പുല‌ർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി, ഗ്രീൻ വാലി അക്കാദമി അടക്കം 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഇഡി. കേരളത്തിലെ ഗ്രീൻ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യത്തിന് എതിരായി പ്രവർത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങൾക്കായി…

Read More

വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം.അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഗോകുലം മെഡിക്കൽ കോളജ് റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.വീടിൻ്റെ കാർ പോർച്ചിലൂടെ മതിലും തകർത്താണ് കാർ കുഴിയിലേക്ക് മറിഞ്ഞത്.ഗോകുലം മെഡിക്കൽ കോളേജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More