‘മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്, ഇ ഡി നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം’: ഇ പി ജയരാജൻ

മസാല ബോണ്ട് കേസിലെ ഇഡി നടപടി, ഇ ഡി വാർത്താക്കുറിപ്പിറക്കാൻ പാടുള്ളതല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തീർത്തും തെറ്റായ നടപടി. എന്ത് അടിസ്ഥാനത്തിലാണ് വാർത്ത കുറിപ്പ് ഇറക്കുന്നത് ?. കിഫ്ബിക്കെതിരെ കേസെടുത്താൽ നിയമപരമായ നിലനിൽപ്പ് ഉണ്ടാകില്ല. സർക്കാരിനെ കളങ്കപ്പെടുത്താനുള്ള നീക്കം നടക്കുന്നു.

ഇ ഡി അന്വേഷണത്തെ സർക്കാർ ഭയക്കുന്നില്ല. മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്. ഇ ഡി യുടെ നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമ്പോൾ കേരളം മറികടക്കുന്നത് ഇത്തരം പദ്ധതികളിലൂടെ ആണ്.

രാജ്യത്ത് ബിജെപിയെ സംരക്ഷിച്ച് പോകുന്നത് കോൺഗ്രസ്. ബിജെപിയെ അധികാരത്തിൽ കൊണ്ടുവരുന്നത് കോൺഗ്രസ്. എന്തും വിളിച്ചുപറയുന്നത് കോൺഗ്രസിന്റെ ജന്മവാസന. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം,നേതാവിന്റെ ഗർഭം അലസിപ്പിക്കൽ ആണോ അനുയായികളുടെ പണി. നിസ്സഹായരായ സ്ത്രീകളെ വേട്ടയാടുന്നു. കോൺഗ്രസ് നാശോന്മുഖം ആകുന്നതിനു വേഗത കൂടുന്നുവെന്നും ഇ പി ജയരാജൻ ആരോപിച്ചു.