പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുവയസുകാരിയ്ക്ക് സർക്കാർ സഹായം. മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് ചികിത്സാസഹായമായി അനുവദിച്ചിരിക്കുന്നത്. കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒൻപതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24 നായിരുന്നു സംഭവം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍…
