Headlines

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞത് സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിൽ? നിർണായക വിവരങ്ങൾ ലഭിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനായി അന്വേഷണം. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു.

എം എൽ എ വാഹനം ഉപേക്ഷിച്ച്, രാഹുൽ രക്ഷപെട്ടത് ഈ വാഹനത്തിൽ ആണെന്നും പൊലീസ് വ്യക്തമാക്കി.അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.

അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു.ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ ഇതേ കാർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.

രാ​ഹു​ലിന്റെ​ ​പാ​ല​ക്കാ​ട് ​കു​ന്ന​ത്തൂ​ർ​ ​മേ​ട്ടി​ലെ​ ​ഫ്ലാ​റ്റി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ഇന്നലെ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തിയിരുന്നു. എ​ന്നാ​ൽ​ ​യു​വ​തി​ ​എ​ത്തി​യ​ ​ദി​വ​സ​ത്തെ​ ​സി സി​ ​ടി​വി​ ​ദൃ​ശ്യം​ ​ല​ഭി​ച്ചി​ട്ടില്ല. ഇ​വി​ടെ​യെ​ത്തി​ച്ചും​ ​പീ​ഡി​പ്പി​ച്ചു​വെ​ന്ന​ ​യു​വ​തി​യു​ടെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന. ​എ​ന്നാ​ൽ​ ​സി സി​ ​ടി ​വി​യു​ടെ​ ​ഡി വി ആ​റി​ൽ​ ​യു​വ​തി​ ​പ​റ​ഞ്ഞ​ ​സമയത്തെ​ ​ദൃ​ശ്യം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അപ്പാർട്ട്‌മെന്റിലെ കെയർ ടേക്കർ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന. ഇയാളെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഹാ​ർ​ഡ് ​ഡി​സ്ക് ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കി​ ​ബാ​ക്ക് ​അ​പ്പ് ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ക​ഴി​യു​മോ​ ​എ​ന്ന് ​പൊ​ലീ​സ് ​ശ്ര​മി​ക്കു​ന്നു​ണ്ട്.

അതേസമയം അധിക്ഷേപ പരാതിയിലെ കേസിൽ രാഹുൽ ഈശ്വറുമായി തെളിവെടുപ്പിന് സൈബർ പൊലീസ്. ലാപ്ടോപ്പ് കണ്ടെത്താൻ നീക്കം ഊർജിതമാക്കി. പൗഡിക്കോണത്തെ വീട്ടിലും,ടെക്നോപാർക്കിലും തെളിവെടുപ്പ് നടക്കും.