സർക്കാർ എന്ത് കള്ളക്കളി നടത്തിയാലും ശബരിമല സ്വർണ കൊള്ള ജനങ്ങളുടെ മനസ്സിൽ മുറിവേറ്റതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . രാഹുൽ വിഷയത്തിലൂടെ ശബരിമല സ്വർണകൊള്ള ഒരുക്കി തീർക്കാൻ സർക്കാരിന് സാധിക്കില്ല. പത്മകുമാറിനെയും വാസുവിനെയും സംരക്ഷിക്കാനാണ് സർക്കാരിൻ്റെ ശ്രമം.
പത്മകുമാറിനെയും വാസുവിനെയും നിയമത്തിന് മുമ്പിൽ കൊണ്ടു വന്നത് സർക്കാർ അല്ല കോടതിയാണ്. ശബരിമല കൊള്ളയിൽ പത്മകുമാറിനും വാസുവിനും മാത്രമല്ല സിപിഐഎമ്മിലെ പ്രധാനനേതാക്കൾക്കും പങ്കുണ്ട്. രാഹുൽ മാങ്കൂട്ടം വിഷയത്തിലൂടെ ഒരു സത്യവും മറക്കാൻ സാധിക്കില്ല. വെറും വ്യാമോഹം മാത്രം.
ഈ കൊള്ളയുടെ പ്രേരണാ സ്രോതസ്സ് എവിടെയാണ്? ഇതിന്റെ ബുദ്ധികേന്ദ്രം ആരാണ്? അതന്വേഷിച്ചുചെല്ലുമ്പോഴാണ് ശബരിമലയ്‌ക്ക് എതിരേ നടക്കുന്ന ഗൂഢാലോചന എത്രമാത്രം വലുതാണ്, വിപുലമാണ്, ഞെട്ടിക്കുന്നതാണ് എന്നതറിയാന്‍ പോകുന്നത്, അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ നേരത്തെ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ല. അതിജീവിതയുടെ മൊഴി നേരത്തെ എന്ത് കൊണ്ട് പൊലീസ് രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.






