Headlines

Webdesk

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ തവണ കിരീടം കൈവിട്ടെങ്കിലും ഒരു മത്സരം പോലും കേരളം തോറ്റിരുന്നില്ല. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ…

Read More

‘ബന്ദികളുടെ മൃതദേഹം വിട്ട് നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നു; സഹായം നിർത്തിവെയ്ക്കും’; ഇസ്രയേൽ

ഗസ്സ സമാധാന ചർച്ചകൾ വഴിമുട്ടുന്നു. ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നുവെന്ന് ഇസ്രയേൽ. റാഫ അതിർത്തി തുറക്കില്ലെന്നും സഹായം നിർത്തിവെയ്ക്കുമെന്നും ഇസ്രയേൽ അറിയിച്ചു. 28 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഹമാസ് തിരികെ നൽകിയത്. അതിനിടെ ഗാസയിൽ, വീണ്ടും ഇസ്രയേൽ ആക്രമമുണ്ടായെന്ന് റിപ്പോർട്ട്. സൈന്യം പിൻവാങ്ങിയ സ്ഥലത്തേക്ക് കടന്ന 9 പേർ ഇസ്രയേൽ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അടിയന്തര മെഡിക്കൽ, ഭക്ഷണ സഹായം നിർത്തരുതെന്ന് യുഎൻ ആവശ്യപ്പെട്ടു. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക്…

Read More

സ്കൂളിലെ ഹിജാബ് വിവാദം; ‘മന്ത്രിയുടെ നിലപാട് ആശങ്കാജനകം; പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി’; സീറോ മലബാർ സഭ

എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ. സ്കൂളിലെ വിഷയത്തിൽ കോടതി തീരുമാനം നൽകിയതാണ്. വിഷയത്തിന് ഒരു പരിഹാരം ഉണ്ടായതിന് ശേഷമുള്ള മന്ത്രിയുടെ ഈ നിലപാട് ആശങ്കാജനകമെന്നും സിറോ മലബാർ സഭ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ മന്ത്രിക്ക് അവകാശമില്ല. ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യത മന്ത്രിക്ക് ഉണ്ടാകാൻ പാടില്ല. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട…

Read More

മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍കടലിലെ ചക്രവാദ ചുഴിയും അറബിക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് മഴ ശക്തമാക്കാനുള്ള കാരണം. മറ്റന്നാള്‍ വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടുത്തത്തിന് വിലക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ താരതമ്യേനെ മഴ കുറയാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30…

Read More

വിജിലൻസ് കേസിൽ പ്രതികളായ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു; 1075 ഉദ്യോഗസ്ഥർ പ്രതികൾ

ഇടതുഭരണത്തിൽ അഴിമതിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും വസ്തുത മറ്റൊന്നാണ്. പിണറായി സർക്കാരിന്റെ കാലത്ത് മാത്രം 1075 സർക്കാർ ഉദ്യോഗസ്ഥരാണ് വിജിലൻസ് കേസുകളിൽ പ്രതികളായത്. ഏറ്റവും കൂടുതൽ അഴിമതിക്കാരുള്ളത് തദ്ദേശവകുപ്പിലും തൊട്ടുപിന്നിൽ റവന്യു വകുപ്പിലുമാണ്. 8 കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വിജിലൻസ് കേസുകളിൽ പ്രതികളായി. അഴിമതി മുക്ത കേരളമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോഴാണ് അഴിമതിക്കറ പുറണ്ട സർക്കാർ ജീവനക്കാരുടെ വിവരങ്ങളും പുറത്ത് വരുന്നത്. ജനങ്ങൾക്ക് നേരിട്ട് സേവനം നൽകേണ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വിജിലൻസ് കേസിൽ പ്രതികളായവരിൽ ഏറെയും. അഴിമതി ഇല്ലാതാക്കാൻ…

Read More

‘ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു’; സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്‌ട്രേറ്റ്

സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്‌ട്രേറ്റ്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം ഏർപ്പെട്ടു. നിയമവിരുദ്ധ തടങ്കലല്ല. എല്ലാ വസ്തുക്കളും പരിഗണിച്ച ശേഷമാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സോനം വാങ്ചുങിന്റെ ഭാര്യയെ വിവരം അറിയിച്ചു. ജോധ്പൂർ ജയിലിലേക്ക് മാറ്റിയതിനെക്കുറിച്ച് സമയബന്ധിതമായി അറിയിച്ചു എന്നും ലേ ജില്ലാ മജിസ്‌ട്രേറ്റ് സത്യവാങ്മൂലത്തിൽ അറിയിച്ചു. ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ജസ്റ്റിസ് അരവിന്ദ് കുമാർ, എൻ…

Read More

‘LDFൽ നിൽക്കുന്ന ഒരു പാർട്ടിയെയും UDFൽ എത്തിക്കാൻ ചർച്ച നടക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

മുന്നണി വിപുലീകരിക്കാനുള്ള കോൺഗ്രസിന്റെ ഏകപക്ഷീയ നീക്കത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള കോൺഗ്രസ് നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എൽഡിഎഫിൽ നിൽക്കുന്ന ഒരു പാർട്ടിയെയും യുഡിഎഫിലെത്തിക്കാൻ ചർച്ച നടക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു. അച്യുത മേനോൻ മുഖ്യമന്ത്രിയായത് കോൺഗ്രസ് പിന്തുണകൊണ്ടാണെന്നും സിപിഐയ്ക്ക് അടൂർ പ്രകാശിന്റെ ഓർമ്മപ്പെടുത്തൽ. മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നത് നല്ലതാണെന്നും സഹകരിക്കുന്നവരെ ഒപ്പം നിർത്തണമെന്നും മുസ്ലിം ലീഗ്…

Read More

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്ക്: ‘വിദ്യാര്‍ഥിനിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും’; മന്ത്രി വി ശിവന്‍കുട്ടി

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍…

Read More

‘ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കി, RSS ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദു, ക്യാമ്പസുകളിൽ പ്രതിഷേധിക്കും’: എസ്എഫ്ഐ

RSS ശാഖക്കെതിരായ ആരോപണം ഗുരുതരമായ വിഷയമായി കാണുന്നുവെന്ന് എസ്എഫ്ഐ. ആർ എസ് എസ് ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദുവെന്ന് SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. ആർ എസ് എസ് ന്റെ മലീനസമായ രാഷ്ട്രീയത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്. ആർ എസ് എസ് കമ്മിറ്റികളെ കുറിച്ച് ആർക്കും ധാരണ ഇല്ല. ആർ എസ് എസ് ശാഖാകൾക്ക് സ്വഭാവവും ഘടനയും ഇല്ല. രഹസ്യസ്വഭാവത്തോടെയാണ് ശാഖകൾ നടത്തുന്നത്. അനന്ദു കൊലചെയ്യപ്പെട്ടത് ആണ്. ക്യാമ്പസുകളിൽ ആയുധ പരിശീലനം…

Read More

ബിഹാര്‍ തിരഞ്ഞെടുപ്പ്; ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചെടുത്ത് തേജസ്വി യാദവ്

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തേജസ്വി യാദവ് തിരിച്ചെടുത്തു.മഹാസഖ്യത്തെ വെട്ടിലാക്കിയായിരുന്നു ആര്‍ജെഡിയിലെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാമെന്ന ലാലു പ്രസാദ് യാദവിന്റെ ഉറപ്പ്. എന്നാല്‍ അത് സമ്മതിക്കില്ലെന്ന നിലപാടാണ് മകനും സഖ്യത്തിന്റെ മുഖവുമായ തേജസ്വി യാദവ് തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ആരെയും സ്ഥാനാര്‍ഥി ആക്കാന്‍ കഴിയില്ലെന്ന് തേജസ്വി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഇക്കുറി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ എംഎല്‍എ ഗോപാല്‍ മണ്ഡലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെ…

Read More