രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ്; നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കി
ലൈംഗികപീഡന-ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്. രാഹുലിന് എതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കി. ഇന്ന് തന്നെ രാഹുലിനെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം ഉണ്ടാകണം എന്നാണ് നിര്‍ദേശം. പ്രധാന നേതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷം നടപടി പ്രഖ്യാപിക്കാനും വ്യക്തമാക്കിയിട്ടുണ്ട്. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും കെ മുരളീധരന്‍ തുറന്നടിച്ചു….
