Headlines

Webdesk

ക്രിസ്മസ്- പുതു വത്സരം, ഈ മാസം ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച 2000 രൂപ വീതം ലഭിക്കും

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ…

Read More

പിഎം ശ്രീ കരാർ ഒപ്പിടാൻ ഞാൻ മധ്യസ്ഥം വഹിച്ചിട്ടില്ല’; കേന്ദ്രമന്ത്രിയുടെ വാദം തള്ളി ജോൺ ബ്രിട്ടാസ്

പിഎം ശ്രീ കരാർ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. കരാറിൽ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യം. അതിൽ ഇടപെടേണ്ട ആവശ്യമില്ല. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ…

Read More

‘രാഹുലിന്‍റെത് അതിതീവ്ര പീഡനം, എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം’; വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റെത് പീഡനം എന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ പറഞ്ഞു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്റേത് പീഡനം എന്ന് സിപിഐഎം അംഗീകരിച്ചിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിനുവിടുന്നു. സിപിഐഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം…

Read More

ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രണത്തിന് ബൗണ്‍സര്‍മാര്‍ വേണ്ട; ഉത്തരവിറക്കി ഹൈക്കോടതി

ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ ‘ബൗണ്‍സേഴ്‌സിനെ’ നിയോഗിച്ചതിനെതിരൈയാണ് കോടതി ഉത്തരവ്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഇത്തരം സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രത്തില്‍ ഉത്സവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബൗണ്‍സര്‍മാരെ നിയന്ത്രിച്ചതെന്നാണ് ക്ഷേത്രം അധികാരികള്‍ വ്യക്തമാക്കിയത്. കൊച്ചിന്‍ ദേവസ്വം ബോര്ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. സ്വകാര്യ ബൗണ്‌സര്‍മാര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചിരുന്നു.

Read More

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പരാതിയ്ക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. കേസ് പരിഗണിച്ച ഉടൻ തന്നെ ജാമ്യം നൽകാനാകില്ല. ട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്‍റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി; ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. രാഹുലിന്റെ മുൻകൂർ ജാമ്യേപക്ഷയിൽ നാളെയും വാദം തുടരും. ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എസ്ഐടി പറഞ്ഞു. രാഹുലിനെതിരെ കൂടുതൽ പരാതികളുണ്ടെന്നും സ്ഥിരം കുറ്റവാളിയെന്നുമാണ് വാദം. എന്നാൽ പരാതി വ്യാജമാണെന്നും ശബരിമല സ്വർണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം രാഹുലിനെതിരായ പുതിയ പീഡന പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇതിനിടെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ്…

Read More

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മൂന്നാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരന്‍ കോടതിയെ അറിയിച്ചു.കേസില്‍ ഇനിയുമേറെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുണ്ട് എന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രത്യേകിച്ച്, കേസിലെ നാലും ആറും പ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എസ് ജയശ്രീയുടെയും ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലുണ്ട്. ഇവരെക്കൂടി ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. ഒപ്പം ശാസ്ത്രീയ പരിശോധനാ ഫലം കൂടി…

Read More

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക അടച്ചിട്ട മുറിയില്‍

ബലാത്സംഗ, ഭ്രൂണഹത്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിക്കുക അടച്ചിട്ട കോടതി മുറിയില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും പ്രോസിക്യൂഷന്റേയും അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തെത്തിയാല്‍ അത് ഏത് വിധത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്ന് പറയാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും വാദം. സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് ഇരുഭാഗവും അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍…

Read More

ശ്രീലങ്കയെ തകർത്ത് ഡിറ്റ് വാ ചുഴലിക്കാറ്റ്; മരണം 410 ആയി

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി. 336 പേരെ കാണാതായി. രാജ്യത്ത് 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേരാണ് കഴിയുന്നത്. 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ. അതേസമയം, ന്യൂമർദ്ദമായ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് രാവിലെ അഞ്ചരയോടെ ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ പൂർണമായും ദുർബലമാകും. ചെന്നൈ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട്…

Read More

‘പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ രാഹുൽ എല്ലാ സ്ഥാനങ്ങളും രാജിവെക്കണം’; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം. പൊതുപ്രവർത്തനം അവസാനിപ്പിക്കണം. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ പുലർത്തേണ്ട വ്യക്തി ശുദ്ധത കാത്തുസൂക്ഷിച്ചില്ല. രാഹുൽ ചെയ്തത് കൊടും വഞ്ചന. പിണറായി സർക്കാറിന്റെ നയങ്ങൾക്കെതിരെയുള്ള വൈകാരികത തന്റെ തെറ്റിനെ ന്യായീകരിക്കാൻ ഉപയോഗിച്ചു. ഇതിലൂടെ പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയാണ് ചെയ്തത്. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഇനി MLA സ്ഥാനത്തെ തുടരരുത് എന്നും ഫേസ്ബുക്ക് കുറിപ്പ്

Read More