Headlines

Webdesk

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായി; മാതാപിതാക്കൾ ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താം, മന്ത്രി വി ശിവൻകുട്ടി

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാൻ പാടില്ല. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. വിഷയം ഒത്തുതീർപ്പായാൽ കടുത്ത നടപടി ഉണ്ടാകില്ല. അച്ഛനും…

Read More

പ്രധാനമന്ത്രിയുടെ ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന ആശയത്തില്‍ വിശ്വസിച്ചാല്‍ പിന്നെ ഒരു കുഴപ്പവുമില്ല’; വീണ്ടും മോദിയെ പുകഴ്ത്തി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി. മോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് എന്ന ആശയം വിശ്വസിച്ചാല്‍ പിന്നെ ഒരു കുഴപ്പവുമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ എല്ലാവരും വിശ്വാസത്തിലെടുക്കണം മതത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ആഹ്വനം ഉയര്‍ത്തി ആസ്‌ത്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലിമെന്റില്‍ സംഘടിപ്പിച്ച മതമൈത്രി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍. സമത്വത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ തരൂര്‍ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂര്‍ സംസാരിച്ചത്. എല്ലാ മതങ്ങളും ഒരുമിച്ച് ജീവിക്കുന്നത്…

Read More

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മരണം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ(45) ആണ് മരിച്ചത്. മീൻ പിടിത്തത്തിന് പോകവെ വള്ളം മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 6 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. കടലിലേക്ക് വീണ ഇയാളെ ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്ന വഴിയാണ് കുമാർ മരിക്കുന്നത്. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പുതുകുറിച്ചി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഇവിടെ ഉണ്ടായിരുന്നു.

Read More

സന്നിധാനത്ത് വീണ്ടും പരിശോധനയ്ക്ക് ജസ്റ്റിസ് കെ ടി ശങ്കരൻ; നട തുറന്നശേഷം സ്ട്രോങ്ങ് റൂം വീണ്ടും പരിശോധിച്ചേക്കും

സ്വർണക്കൊള്ള വിഷയത്തിൽ ശബരിമല സന്നിധാനത്ത് വീണ്ടും പരിശോധനയ്ക്ക് ജസ്റ്റിസ് കെ ടി ശങ്കരൻ. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും പരിശോധിക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശില്പങ്ങളുടെ പാളികളുൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. എങ്കിലും കൂടുതൽ പരിശോധനകൾ വേണമെന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ വ്യക്തമാക്കുന്നത്. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടി മാനിച്ചായിരിക്കും പരിശോധനകൾ നടത്തുക…

Read More

ബിനു നിധിന്റെ വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; 17 വെടിയുണ്ടകള്‍ കണ്ടെത്തി

പാലക്കാട് കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ബിനു നിധിന്റെ വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ. നിധിന്‍ കത്തിയെടുത്ത് കുത്താനെത്തിയപ്പോള്‍ ബിനു വെടിവെക്കുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തോക്കുമായാണ് ബിനു നിധിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ബിനുവിന്റെ തോക്കിന് ലൈസന്‍സില്ല. ബിനുവിന്റെ പക്കല്‍ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെത്തി. മരുതുംക്കാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപം ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. വഴിയരികില്‍ മരുതുംക്കാട്…

Read More

പിരായിരിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ സംഭവം; കേസെടുത്ത് പൊലീസ്

പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. എംഎൽഎയുടെ പരാതിയിലാണ് ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘം ചേർന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പിരായിരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യാനായി എത്തിയത്. രാഹുലിന്റെ കാർ അങ്ങാടിയിൽ എത്തുമ്പോഴേക്കും കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി ഡിവൈഎഫ്ഐ ബി ജെ…

Read More

വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്; വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനം?

വെടിനിര്‍ത്തിലിനെ തുടര്‍ന്ന് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിപ്പോകുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യത്തെ ലംഘനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഒന്‍പതോളം പേര്‍ മരിച്ചത് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിലാണെന്ന് അല്‍ അഹ്ലി അറബ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിനെതിരെ ആക്രമണ ഭീഷണി മുഴക്കിയപ്പോഴാണ് സൈന്യം പ്രത്യാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരെയാണ് സൈന്യം വധിച്ചതെന്നാണ്…

Read More

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം; ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. അറിഞ്ഞാല്‍ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തന്ത്രി പറഞ്ഞു. നിലപാട് വ്യക്തമാക്കിയത് ദേവന് നേദിക്കും മുന്‍പ് , അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് വിളമ്പിയെന്ന വിവാദത്തില്‍. ഔദ്യോഗികമായിട്ട് ആദ്യമൊരു കത്ത് തന്നു. അതില്‍ സമയത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ആദ്യം തന്ന കത്തിന് തിരിച്ച് ഞാമന്‍ മറുപടി കൊടുത്തപ്പോള്‍ ഓരോ വിഷയങ്ങളും ചൂണ്ടിക്കാട്ടി അത് എപ്പോഴൊക്കെ നടന്നു എന്നതിന് മറുപടി കിട്ടിയപ്പോള്‍…

Read More

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും. ജോധ്പൂർ ഹൈവേയിലെ തായാത്ത് മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് എ സി ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ തന്നെ 19 പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ…

Read More

ശബരിമല സ്വർണക്കൊള്ള; മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. ഹൈദരാബാദിലേക്ക് നേരിട്ടെത്തി അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാർട്ട് ക്രിയേഷൻസിൽ നിലവിൽ നടത്തിയ പരിശോധനയിൽ…

Read More