Headlines

Webdesk

കേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി. അതേസമയം തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കൽപേട്ട്,തിരുവള്ളൂർ,കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു….

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നു, ഇപ്പോൾ നടക്കുന്നത് ഫിക്സഡ് മാച്ച്’; രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “ഇപ്പോൾ നടക്കുന്നത് ഒരു ഫിക്സഡ് മാച്ചാണ്. മാസങ്ങൾക്കുമുമ്പ് സ്വമേധയാ എടുത്ത കേസിൽ രാഹുലിനെ വേണമെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നു. അത് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ്,” എന്നും അദ്ദേഹം ആരോപിച്ചു. “യൂസ്‌ലസ് പോളിറ്റിക്സ് ചർച്ച ചെയ്യാൻ താൽപര്യമില്ല. ഏറ്റവും അധികം വിഷമിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ഇങ്ങനെ ഒരു എം.എൽ.എ.യെ തെരഞ്ഞെടുത്തതിന് പാലക്കാട്ടുകാർക്കാണ് ഇപ്പോൾ സഹതാപം. മെട്രോമാൻ ഈ….

Read More

‘രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീടുകളിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’; പ്രശാന്ത് ശിവന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ സൂക്ഷിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. സിപിഐഎം നേതൃത്വo പൊലീസിനെ നിയന്ത്രിക്കുന്നുണ്ടോ എന്ന് സംശയം. കണ്ണില്‍ പൊടി ഇടുന്ന പോലുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത രീതിയില്‍ ഒരു നിയമസഭാ സാമാജികന്റെ ഭാഗത്ത് നിന്ന് പീഡനത്തിന്റേതുള്‍പ്പടെ വാര്‍ത്തകളാണ് ചര്‍ച്ച ചെയ്യുന്നത്. അതിജീവിതയായ പെണ്‍കുട്ടി ധൈര്യപൂര്‍വം മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തി. അന്വേഷണം നടന്നുകൊണ്ടിരിക്കെ…

Read More

സംസ്ഥാനത്ത് പിടിവിട്ട് എലിപ്പനി; രോഗികൾ 5000 കടന്നു

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതർ എന്നാണ് റിപ്പോർട്ടുകൾ. 356 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സർക്കാർ ആശുപത്രികളിലെ കണക്കുകളാണിത്. പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വർഷം മരിച്ച 386 പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കയിലാണ് ആരോഗ്യവകുപ്പും പൊതുജനങ്ങളും. മണ്ണിൽ എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ…

Read More

അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; കണ്ണൂരിലും കേസെടുത്ത് സൈബർ പൊലീസ്

അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് കണ്ണൂരിലും കേസ് എടുത്ത് സൈബർ പൊലീസ്. സുനിൽമോൻ KM എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് കേസ്. അതിജീവിതയുടെ ഫോട്ടോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നടപടി. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിലാണ്. ലൈംഗികപീഡനം-ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽഎംഎൽഎയെ ആറ് ദിവസമായിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാളെ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ്…

Read More

സഞ്ചാര്‍ സാഥി ആപ്പ് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍…

Read More

‘മസാല ബോണ്ടിൽ അഴിമതി, ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തും’; രമേശ് ചെന്നിത്തല

മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തിരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇഡിയും ഇല്ല നോട്ടീസുമില്ല. പിന്നിൽ സിപിഐഎം-ബിജെപി അന്തർധാരയാണ്. മസാല ബോണ്ടിൽ അഴിമതിയെന്നും ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തുമെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതേസമയം ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം രംഗത്തുവന്നു. ഫെമ…

Read More

മുഖ്യമന്ത്രി തർക്കം; കർണാടകയിൽ വീണ്ടും ചർച്ച

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി തർക്കം. വിഷയം വീണ്ടും ചർച്ച ചെയ്യാനായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറിന്റെ വീട്ടിൽ ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവകുമാറിന്റെ വീട്ടിലെത്തി. 2023ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ വടംവലി കനക്കുന്നതിനിടെ സംസ്ഥാന ഭരണം അടിമുടി താളംതെറ്റിയതായി ആരോപിച്ച് ബി.ജെ.പിയടക്കം ​പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച…

Read More

ഐപിഎല്‍ ലേലം 16ന്; വെറും 77 സ്ലോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങള്‍, വെങ്കിടേഷ് അയ്യരും കാമറൂണ്‍ ഗ്രീനുമടക്കം നിശ്ചയിച്ച അടിസ്ഥാനവില 2 കോടി

2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി ട്വന്റി ടൂര്‍ണമെന്റിനുള്ള താരലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കാനിരിക്കെ വെറും 77 ഒഴിവുകള്‍ നികത്താന്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ എണ്ണം 1355. പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ടീമുകളില്‍ ഒഴിവ് വന്നിട്ടുള്ളത് നികത്താന്‍ ആയിരിക്കും പ്രധാനമായിരിക്കും ലേലം. ഇതിനായി ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളും ബിഡ്ഡിംഗ് ടേബിളില്‍ എത്തും. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 കളിക്കാര്‍ അവരുടെ അടിസ്ഥാന വിലയായി കാണിച്ചിരിക്കുന്നത്…

Read More

ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നു; ബിഎസ്എഫ്

ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് ബിഎസ്എഫ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകൾ പാക് ഭീകരർ പുനർനിർമിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സിയാൽകോട്ട്, സഫർവാൾ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പന്ത്രണ്ട് ഭീകര ലോഞ്ച് പാഡുകൾ സജീവമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് തിരിച്ചടി നൽകാൻ സജ്ജമെന്ന് ബിഎസ്എഫ് അറിയിച്ചു. ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ തെർമലുകൾ തുടങ്ങിയവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അറിയിച്ചു. അതേസമയം സൈന്യത്തെ കുറിച്ചുള്ള…

Read More