‘തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺഗ്രസിനെ പരിഹസിക്കാൻ വരുന്നു’; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺഗ്രസിന് പരിഹസിക്കാൻ വരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജിപിയുമായി സഖ്യത്തിലായ സംഭവത്തിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു വിഡി സതീശൻ. നരേന്ദ്ര മോദി എവിടെ ഒപ്പിടാൻ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല എന്ന് വിചാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. തോൽവിയെ കുറിച്ചാണ് പഠിക്കേണ്ടത്. ഒന്നും…
