മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ് വിമർശനം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മുഴുവൻ അംഗങ്ങളും കൂറുമാറി. മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും പരിഹാസം. അരുണചൽ പ്രദേശിലും ഗോവയിലും നടന്ന
കൂറുമാറ്റത്തിൻെറ കേരളാ മോഡലാണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
‘ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി







