Headlines

Webdesk

‘ED അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോ? യുഡിഎഫ് പ്രവേശനം ഉണ്ടാകും’; പിവി അൻവർ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോ​ധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. കെഎഫ്സിയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ്.എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി എടുത്ത പ്രശ്നം ആണ്. എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധനയെന്ന് പിവി അൻവർ പറഞ്ഞു. 9.5 കോടിയാണ് ലോൺ എടുത്തത്. ആറ് കോടിയോളം അടച്ചു. ലോൺ ഒറ്റ തവണ തീർ‌പ്പാക്കലിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ നിന്നാണ് രണ്ട് ലോൺ എടുത്തത്. എല്ലാവർക്കും…

Read More

‘മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം’, കാസർഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; SDPI പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ്

കാസർഗോഡ് തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവം. എസ് ഡി പി ഐ പ്രവർത്തകർ ഉൾപ്പെടെ കണ്ടാലറിയുന്ന 50 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. രണ്ട് എസ് ഡി പി ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികൾ സമൂഹത്തിൽ വർഗീയ ലഹള ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്ന് FIR. ജുമാ നിസ്കാര സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം. ലഹരി, അടിപിടി കേസുകളിൽ പ്രതികളായവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് പൊലീസ്. FIR ന്റെ…

Read More

സ്ഥാനാർത്ഥിയായി റോബിൻ ബസ് ഉടമ ഗിരീഷ്; മേലുകാവ് പഞ്ചായത്തിൽ സ്വാതന്ത്രനായി മത്സരം

പെർമിറ്റ് വിഷയത്തിൽ മോട്ടോർ വാഹന വകുപ്പുമായി ഏറ്റുമുട്ടിയ ബസ് ഉടമ റോബിൻ ഗിരീഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. കോട്ടയം മേലുകാവ് പഞ്ചായത്ത് എട്ടാം വാർഡിലാണ് റോബിൻ ഗിരിഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പെർമിറ്റ് വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടി സുപ്രീംകോടതി വരെ പോയിരുന്നു. റോബിൻ ബസ്സിന്റെ കോയമ്പത്തൂർ സർവീസുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. മറ്റ് പാർട്ടികളുടെ ഒന്നും പിന്തുണയില്ലതെയാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരനും മത്സരരംഗത്ത് ഉണ്ട്. അതേസമയം അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കേസുകളൊക്കെ സുപ്രീം കോടതിയിൽ നിലവിലുണ്ട്. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിട്ടല്ല…

Read More

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും. നിലവിൽ 13 പ്രധാന തുറമുഖങ്ങൾ സിഐഎസ്എഫ് പരിധിയിലാണെങ്കിലും,…

Read More

‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസ് എടുത്തു. സിപിഒ സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയി എന്ന് പറഞ്ഞ് സിപിഒയെ ഫോൺ വിളിച്ചിരുന്നു. തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച്…

Read More

പത്തനംതിട്ടയിൽ വൻ വെർച്വൽ തട്ടിപ്പ്; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ

പത്തനംതിട്ട മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേർലി ഡേവിഡ്, ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളിൽ നിന്ന് പണം തട്ടുകയായിരുന്നു പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതി നാട്ടിൽ വന്നതാണ്. ഒരുകോടി 40 ലക്ഷത്തി അമ്പതിനായിരം…

Read More

കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം; കൊലപാതകമെന്ന് സംശയം

തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. സ്ഥലത്ത് സൗത്ത് പൊലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വീട്ടുടമ്മ ജോർജ് എന്നയാൾ കസ്റ്റഡിയിൽ ആയി. ഇയാളുടെ വീടിനോടുചേർന്നാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജോർജിന്റെ വീടിന് അകത്ത് രക്തകറ പൊലീസ് കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം.രാവിലെ പരിസരത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ്…

Read More

‘യുക്രെയ്‌ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യില്ല’; സെലൻസ്‌കി

യുക്രെയ്‌ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളുടെ പേരിൽ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും സെലൻസ്‌കി പറഞ്ഞു. നിർദ്ദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടുമെന്നും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യക്ക് ഗുണകരമായ നിരവധി വ്യവസ്ഥകളുള്ള കരാറിനു വഴങ്ങാൻ അമേരിക്ക യുക്രെയ്‌നു മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലൻസ്‌കി. ട്രംപ് ഭരണകൂടം തയാറാക്കിയ കരാർ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാർഥികൾ സൂക്ഷ്മ പരിശോധന കഴിഞ്ഞാൽ തിങ്കളാഴ്ചയ്ക്ക് മുൻപ് നാമനിർദേശ പത്രികകൾ പിൻവലിക്കും. വിമതൻമാരെ പിൻ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാർട്ടികൾ. ഒന്നര ലക്ഷത്തിലധികം നാമനിർദേശപത്രികയാണ് വിവിധ…

Read More

രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണ്. ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന പച്ച സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്. ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്. അതേസമയം,…

Read More