Headlines

Webdesk

ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന്‍റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ആവശ്യമാണ്. ജി സുധാകരൻ തന്നെയാണ് അപകട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരുക്കേല്ക്കുകയും സാഗര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്‌ക്ക്…

Read More

ദിവസേനയുള്ള തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് സ്പോട്ട് ബുക്കിംഗ് ക്രമീകരണം; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക.ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും. ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി…

Read More

മാളയില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ കള്ള ഒപ്പെന്ന് ആരോപണം; തമ്മിലടിച്ച് സിപിഐഎം – ട്വന്റി20 പ്രവര്‍ത്തകര്‍

തൃശൂര്‍ മാള പഞ്ചായത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ കള്ള ഒപ്പെന്ന് ആരോപണം. ഒപ്പിനെചൊല്ലി സൂക്ഷ്മപരിശോധനയ്ക്കിടെ സിപിഐഎം, ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഒന്നാം വാര്‍ഡിലെ ട്വന്റി20 സ്ഥാനാര്‍ഥി സന്തോഷ് പയ്യാക്കലിന്റെ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക എന്ന സ്ത്രീ അതിലുള്ളത് തന്റെ ഒപ്പല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ മല്ലികയെ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞതോടെ മല്ലിക പഞ്ചായത്ത് ഓഫീസില്‍ എത്തി ട്വന്റി20 പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു….

Read More

കാസർകോട് ദേശീയപാത 66ൽ പോത്തിൻകൂട്ടം, ഗതാഗതം തടസപ്പെട്ടു

കാസർകോട് ദേശീയപാത 66-ൽ അപ്രതീക്ഷിതമായി പോത്തിൻകൂട്ടമെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. മൊഗ്രാത്തിലെ സർവീസ് റോഡിൽ നിന്നുമാണ് പോത്തുകൾ ദേശീയപാതയിലേക്ക് കയറിയത്. പോത്തിൻകൂട്ടത്തെ റോഡിൽ നിന്ന് മാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനുമായി ദേശീയപാത സുരക്ഷാ വിഭാഗവും അഗ്നിരക്ഷാസേനയും ചേർന്ന് പ്രവർത്തനം ആരംഭിച്ചു. പോത്തുകളെ റോഡിൽ നിന്ന് മാറ്റി സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഉടനെ പോത്തുകളെ ദേശീയപാതയിൽ നിന്ന് മാറ്റുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പോത്തിൻകൂട്ടത്തിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരത്തെ യുഡിഎഫ് ട്രാൻസ്‌വുമൺ സ്ഥനാർഥി; അമയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വവും അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം. അരുണിമയുടെ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികൾ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ…

Read More

യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം; കണ്ണൂർ മലപ്പട്ടതും കണ്ണപുരത്തും ജയം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാത്ത വിജയം

കണ്ണൂർ മലപ്പട്ടതും കണ്ണപുരത്തും ജയം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാത്ത വിജയം. കണ്ണൂർ മലപ്പട്ടം കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തളളി. യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം. എൽഡിഎഫ് സ്ഥാനാർത്ഥി എം. വി.ഷിഗിന വിജയിച്ചു. കണ്ണൂർ കണ്ണപുരത്തും യുഡിഎഫ് പത്രിക തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി എതിരില്ലാതെ ജയംനേടി. കണ്ണപുരം വാർഡ് 10 തൃക്കോത്ത് പ്രേമ സുരേന്ദ്രനാണ് ജയിച്ചത്. സൂക്ഷ്മ പരിശോധനയിൽ യുഡിഎഫ് സ്ഥാനാർഥി എൻ എ ഗ്രേസിയുടെ പത്രിക തള്ളി. ഇതോടെ കണ്ണപുരത്തും മലപ്പട്ടത്തും എതിരില്ലാതെ ജയം മൂന്നായി….

Read More

യുഡിഎഫ് ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന് മത്സരിക്കാം, നാമനിർദേശ പത്രിക സ്വീകരിച്ചു

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം. അരുണിമയുടെ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികൾ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ ആരും…

Read More

2016ല്‍ ആസ്തി 14.38 കോടി; 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു; ആസ്തി വര്‍ധനവ് എങ്ങനെ എന്നതില്‍ വിശദീകരണമില്ല; റെയ്ഡില്‍ ഇഡി

പി വി അന്‍വറിനെതിരായ അന്വേഷണം പുരോഗമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കി. വാര്‍ത്താകുറിപ്പിലാണ് വിശദീകരണം. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍…

Read More

തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവർത്തകനെതിരെ പരാതി

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയിൽ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ പര്യടനത്തിനിടെയാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിലേക്ക് വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് 3.30ഓടെ സ്ഥാനാർത്ഥിയോടൊപ്പം എത്തിയ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടമ്മ വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ രാജു പിന്നാലെ ചെന്നു വീട്ടമ്മയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വീട്ടമ്മ…

Read More

മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത…

Read More