Headlines

Webdesk

‘ഫോർ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു

രജത്ത് മേനോൻ, ഡോക്ടർ രജിത് കുമാർ, പി പി കുഞ്ഞികൃഷ്ണൻ,അബിൻ റാം, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫോർ സ്റ്റോറി’ എന്ന ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം എറണാകുളം വൈ എം സി എ ഹാളിൽ നടന്നു.പ്രശസ്തസംവിധായകരായ എം പത്മകുമാർ,സലാം ബാപ്പു,വിനോദ് ഗുരുവായൂർ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന…

Read More

കൊല്ലത്ത് ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ച് യുവാവ്, മുകളിൽ കയറി അസഭ്യവർഷവും

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തി. ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി.ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Read More

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് SIT

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാ​ഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്. എസ്‌ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്….

Read More

ശബരിമല സ്വർണ്ണപ്പാളി കേസ്: അന്വേഷണസംഘം വിപുലീകരിക്കും; SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിൽ അധികമായി ഉൾപ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് അന്വേഷണസംഘ വിപുലീകരണം നടക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് എസ്‌ഐടിയുടെ ഹർജി പരിഗണിച്ചത്.ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നുമായിരുന്നു…

Read More

ABVP പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയിൽ സാക്ഷികളായ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു. 13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസിൽ…

Read More

540 ഡി​ഗ്രി ക്യാമറ സിസ്റ്റം! ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം; മഹീന്ദ്ര XUV 7XO ജനുവരി അ‍ഞ്ചിന് എത്തും

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700 മുഖം മിനുക്കി എത്തുന്ന XUV 7XO ജനുവരി അ‍ഞ്ചിന് വിപണിയിൽ അവതരിപ്പിക്കും. വാഹനം വിപണിയിൽ എത്തുന്നതിന് മുൻപ് വാഹനത്തിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി ടീസർ പുറത്തിറക്കി. ഡോൾഹി അറ്റ്‌മോസ് നൽകുന്ന ഉയർന്ന നിലവാരമുള്ള ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം വാഹനത്തിൽ ഉണ്ടാകും.ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ട് സ്വീകരിക്കുന്ന ആദ്യത്തെ ICE വാഹനമായിരിക്കും XUV 7XO. മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലുകൾക്ക് മാത്രമായിരുന്നു നേരത്തെ ഇത് നൽകിയിരുന്നത്. പനോരമിക് സൺറൂഫ്, പുതിയ ഡ്യുവൽ-ടോൺ ബ്രൗൺ, ടാൻ ഇന്റീരിയർ…

Read More

ആഗോളതലത്തിൽ നേട്ടം;മൊബൈൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ

മൊബൈൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്ക് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തിനെ മാറ്റുന്നതിൽ ഇതൊരു നിർണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. (India has become the second largest mobile phone manufacturer in the world)2014 -2015 സാമ്പത്തിക വർഷത്തിൽ വെറും രണ്ട് മൊബൈൽ നിർമാണ യൂണിറ്റുകൾ ആയിരുന്നു രാജ്യത്ത്…

Read More

ഓപ്പറേഷൻ ബാർകോഡ്: ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേട്; എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും വിജിലൻസിന്റെ കണ്ടെത്തൽ‌.ബാർ‌ ഹോട്ടലുകളിൽ യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഒരു മണിക്കൂർ നേരത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. ത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന…

Read More

‘പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പൊതുപ്രവർത്തകനായി തുടരും’; വർഗീസ് ചൊവ്വന്നൂർ

തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്-എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയ സംഭവത്തിൽ ആരോപണങ്ങൾ തള്ളി പാർട്ടി നടപടി നേരിട്ട ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂർ. തിരഞ്ഞെടുപ്പിലോ, സ്ഥാനാർത്ഥി നിർണ്ണയത്തിലോ, ഒരു ഘട്ടത്തിലും തന്നെ പാർട്ടി പങ്കെടുപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് പുറത്താക്കിയ വർഗീസ് ചൊവ്വന്നൂർ പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വർഗീസ് ചൊവ്വന്നൂർ പറഞ്ഞു.ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെന്ന് വർഗീസ് ചൊവ്വന്നൂർ വിമർശിച്ചു. എന്നും ഒരു പൊതുപ്രവർത്തകനായി തുടരും….

Read More

രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ ജോലിയിൽ നിന്ന് മാറ്റിനിർത്തി

തിരുവനന്തപുരം വെള്ളറടയിൽ രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി. എംപാനൽ ജീവനക്കാരനായ സി അനിൽകുമാറിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.ഗൂഗിൾ പേ വഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി.കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ കണ്ടക്ടർ ബസ്സിൽ നിന്നിറക്കിവിട്ടത്. കണ്ടക്ടർ മോശമായി പെരുമാറിയെന്നതടക്കം കാണിച്ച് ഡിപ്പോ അധികൃതർക്ക് പിറ്റേന്ന് രാവിലെ തന്നെ ദിവ്യ പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം കെ.എസ്.ആർ.ടി.സി വിജിലൻസ്…

Read More