ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമെന്ന് സ്വപ്‌ന; സ്വർണക്കടത്തിൽ കോൺസുലേറ്റിനും പങ്ക്
ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. കള്ളക്കടത്തിനൊപ്പം വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ് സംരഭങ്ങളിലും ഇവർ ഇടനിലക്കാരിയാണെന്നാണ് തെളിയുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറിൽ നിന്നായി 1.05 കോടി രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെത്തിയത്. സ്വർണം വിവാഹ സമ്മാനമായി ലഭിച്ചതെന്നാണ് ഇവർ പറയുന്നത്. അഞ്ച് കിലോ സ്വർണമുണ്ടായിരുന്നു. വീടിന്റെ നിർമാണത്തിനായി ബാക്കി സ്വർണം വിറ്റതായും സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകി….
