ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ ദുരിതത്തില്‍; അക്കൗണ്ടുകളിലേക്ക് പണം അയച്ച് ഹൃത്വിക് റോഷന്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത് സിനിമയിലെ ദിവസവേതനക്കാര്‍ കൂടിയാണ്. ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക്ക് റോഷന്‍. നൂറ് ബാക്ക് ഡാന്‍സര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുകയാണ് താരം. ”ദുരിതം അനുഭവിക്കുന്ന നൂറ് ഡാന്‍സര്‍മാരെയാണ് ഹൃത്വിക് റോഷന്‍ സഹായിച്ചിരിക്കുന്നത്. പലരും അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലരും വീടിന്റെ റെന്റ് അടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു ഡാന്‍സര്‍ക്ക് കോവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന്‍ അവരെ സഹായിച്ചിരിക്കുന്നത്.” ”ഡാന്‍സര്‍മാര്‍ക്കെല്ലാം പണം എത്തിയതിന്റെ സന്ദേശങ്ങള്‍ ലഭിച്ചു…
