കൊവിഡ്: വ്യാഴാഴ്ച മുതല്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ക്രമീകരണം ഏർപ്പെടുത്തി
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയങ്ങാടിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയങ്ങാടിയിലേക്ക് എത്തുന്ന ചരക്കുകള്‍ ഇറക്കാന്‍ ഒരു ദിവസവും കച്ചവടം നടത്താനും സാധനങ്ങള്‍ കയറ്റി അയക്കാനും അടുത്ത ദിവസവുമായാണ് ക്രമീകരിച്ചത്. തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇറക്കുമതിയും കയറ്റുമതിയും നടത്തുക എന്ന രീതിയിലാണ് ക്രമീകരണം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, എം കെ മുനീര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ…
