Headlines

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

 

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്ത് അത്തോളി പൊലീസ്. ഉള്ള്യേരി യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്.

 

 

ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയിലാണ് കേസ്.