Headlines

പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ: അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

  അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. ഇറാന്റെ തീരദേശ നഗരമായ ഗെരുക്, തന്ത്രപ്രധാനമായ ക്യൂഷം ദ്വീപ് എന്നിവിടങ്ങളിൽ അമേരിക്ക പ്രത്യാക്രമണം നടത്തി. സമാധാന ചർച്ചകൾ അതിവേഗം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം     ലെബനോനെതിരെയുള്ള ആക്രമണം തുടർന്നാൽ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആണ് ഇക്കാര്യം അറിയിച്ചത്. ലെബനോന്…

Read More

‘പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേട്; CPIM ആത്മ പരിശോധന നടത്തണം’; വെള്ളാപ്പള്ളി നടേശൻ

  പ്രതിപക്ഷനേതാവ് പിണറായി വിജയനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്നുമാണ് എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയൽ. സിപിഐഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ.     പിണറായി വിജയൻ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി. തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കയ്യടക്കിയെന്നും വെള്ളാപ്പള്ളി വിമർശിക്കുന്നു. അധികാര ലഹരിയിൽ പാർട്ടി…

Read More

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും

  ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. പിണറായി വിജയന്റെ വാടക വീട്ടിലെ ഇ.ഡി റെയ്ഡിൽ തുടങ്ങി, വന്ദേമാതരം വരെയുള്ള വിവാദങ്ങൾ ചർച്ചയിൽ ഉയർന്നുവരും. നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.     ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്ക് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ എൽഡിഎഫിനു വേണ്ടി മത്സരിക്കും. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. സമകാലിക…

Read More