Headlines

Webdesk

മൂന്ന് പേരെ കാറിൽ പൂട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

സ്ത്രീ അടക്കം മൂന്ന് പേരെ കാറിൽ പൂട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ആന്ധ്രപ്രദേശ് വിജയവാഡയിലെ പതാമത പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഗംഗാധർ, ഭാര്യ നാഗവള്ളി, സുഹൃത്ത് കൃഷ്ണ റെഡ്ഡി എന്നിവരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. മൂന്ന് പേർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ബിസിനസ് പങ്കാളിയായിരുന്ന വേണുഗോപാൽ റെഡ്ഡിയാണ് ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിസിനസ്പരമായ തർക്കങ്ങൾ പറഞ്ഞു തീർക്കുന്നതിന് വേണ്ടിയാണ് ഗംഗാധറും ഭാര്യയും സുഹൃത്തും വേണുഗോപാലിനെ കാണാനെത്തിയത്. ചർച്ചക്കിടെ സിഗരറ്റ്…

Read More

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടം;മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസരിച്ച ചോദ്യങ്ങൾ

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടത്തിൽ സ്‌ക്രീനിംഗ് ടെസ്റ്റായിരിക്കും. ഇതിൽ വിജയിക്കുന്നവർ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കാകും പുതിയ പരിഷ്‌കരണം ബാധകമാകുക പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷക്ക് എത്തുന്നവർ മികവുള്ളവരായിരിക്കുമെന്നും കഴിവുള്ളവർ നിയമനം നേടുമെന്നും പി എസ് സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസൃതമായ…

Read More

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 11 പേരെ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവസാന ആളെ കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് സർക്കാരിന്റെ തീരുമാനം ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരുക്കേറ്റവർക്കും സഹായം എത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Read More

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നത് ഒപ്പം ജോലി ചെയ്യുന്നയാളെന്ന് പോലീസ്

കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നത് ഒപ്പം ജോലി ചെയ്യുന്നയാളെന്ന് പോലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നായിക്കാപ്പ് സ്വദേശി ഹരീഷിനെ വെട്ടിക്കൊന്നത്. ഓയിൽ മിൽ ജോലിക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം തലയ്ക്കും കഴുത്തിനുമാണ് ഹരീഷിന് വെട്ടേറ്റത്. നായ്കാപ്പ് ഓയിൽ മില്ലിൽ ഹരീഷിന്റെ സഹപ്രവർത്തകനായിരുന്ന ആളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

Read More

ആലപ്പുഴയിൽ ചികിത്സക്കെത്തിയ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

ആലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ആണ് യുവതി കുഴഞ്ഞ് വീണ് മരിച്ചത്. . മുട്ടം പാട്ടുകാരൻ വടക്കേതിൽ രവീന്ദ്രന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് മൂന്ന് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. പനി ഭേദമാകാതെ വന്നതോടെ ഇന്നലെ ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തുകയും ഉടനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഇവരുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമാകും സംസ്‌കാരം.

Read More

സ്വർണവിലയിൽ വീണ്ടും കുതിച്ചുചാട്ടം; പവന് 800 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ വില കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില ഓഗസ്റ്റ് ഏഴിന് സ്വർണം സർവകാല റെക്കോർഡായ 42,000 രൂപയിലെത്തിയിരുന്നു. പിന്നീട് വില കുറഞ്ഞ് 39,200ലെത്തി. തുടർന്നാണ് ഇന്ന് 800 രൂപ ഉയർന്ന് വീണ്ടും 40,000ത്തിലേക്ക് തിരിച്ചുകയറിയത്.

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,079 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 27,02,743 ആയി ഉയർന്നു. 876 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ കൊവിഡ് മരണം 51,797 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,73,166 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 19,77,780 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 73.18 ശതമാനമായി മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം…

Read More

തിരുവല്ലയിൽ വീട്ടമ്മയെ മാനസികാസ്വസ്ഥ്യമുള്ള മരുമകൾ കുത്തിക്കൊന്നു

തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. നിരണം കൊമ്പകേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ(66)യാണ് കൊല്ലപ്പെട്ടത്. മകന്റെ ഭാര്യ ലിൻസിയാണ് ഇവരെ കൊലപ്പെടുത്തിയത്. ലിൻസിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു അമ്മായിമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചിരുന്തനായാണ് വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ലിൻസി ഇവരെ കുത്തിയത്. പോലീസ് എത്തി വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വൈകിയിരുന്നു. ലിൻസിയുടെ ഭർത്താവിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇത് ഗുരുതരമല്ല. ലിൻസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

‘ഗൂഗിള്‍ പേ’ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി

ദില്ലി യു.പി.ഐ പണം കൈമാറ്റ ആപ്ലിക്കേഷനായ ‘ഗൂഗിൾ പേ’ പ്ലേ സ്റ്റോർ ആപ്പിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഗൂഗിൾ പേ പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അതേസമയം, പ്ലേ സ്റ്റോറിന്റെ വെബ്സൈറ്റിൽ ഗൂഗിൾ പേ ആപ്പ് ലഭ്യമായിരുന്നു. പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയാണ് ഗൂഗിൾ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചും പ്രകടനം മെച്ചപ്പെടുത്തിയുമുള്ള അപ്ഡേറ്റാണ് വന്നിരിക്കുന്നത്. ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കളാണ് ആപ്പ് പ്ലേ സ്റ്റോറിൽ കാണുന്നിലെന്ന പരാതിയുമായി എത്തിയത്. ആപ്പ്…

Read More

വീണ്ടും കൊവിഡ് മരണം; എറണാകുളം, മലപ്പുറം ജില്ലകളിലായി രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം, എറണാകുളം ജില്ലകളിലായി രണ്ട് പേരാണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശി തോണിക്കുന്നേൽ ടി വി മത്തായി മരിച്ചു. 67 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് തെയ്യാല സ്വദേശി ഗണേശനാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 48കാരനായ ഗണേശൻ. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ ഇതുവരെ 13 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

Read More