Headlines

Webdesk

കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം; ലോക്ക് ഡൗണിലും ധാരണയാകും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ഇതേ കുറിച്ച് സൂചിപ്പിച്ചിരുന്നു ലോക്ക് ഡൗൺ വേണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. യോഗത്തിൽ വിവിധ കക്ഷി നേതാക്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ലോക്ക് ഡൗൺ സംസ്ഥാനതലത്തിൽ നടപ്പാക്കണോ പ്രാദേശിക തലത്തിൽ നടപ്പാക്കണമോ എന്ന കാര്യത്തിലും തീരുമാനമാകും. ഉച്ചയ്ക്ക് 3 മണിക്ക്…

Read More

സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയും കോടതിയുടെ മുന്നിൽ

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. എൻ ഐ എയുടെ പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി…

Read More

2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: 2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത് എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടയുടെ ലക്ഷ്യമെന്നും എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. ലോകത്തെ മിക്ക വാക്‌സിന്‍ പരീക്ഷണങ്ങളും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ല. അടുത്തവര്‍ഷം ആരംഭത്തില്‍ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ല. എല്ലാവര്‍ക്കും ഒരുപോലെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

കൊവിഡ് ബാധിച്ച് മരിച്ചത് ഒരു കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍; 12 പേരും മരിച്ചത് ഒരു മാസത്തിനിടയില്‍; സംഭവം അമേരിക്കയില്‍

മിഷിഗണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയിലെ ഒരു കോണ്‍വെന്റില്‍ മരിച്ചത് 13 കന്യാസ്ത്രീകള്‍. മിഷിഗണിലെ ഒരു കോണ്‍വെന്റിലാണ് സംഭവം നടന്നത്. 12 പേരും മരിച്ചത് ഒരു മാസത്തിനിടയിലാണ്. ഏപ്രില്‍ 10 മുതല്‍ മേയ് 10 വരെയുള്ള കാലയളവിലാണ് 12 പേരും മരിച്ചത്. 99 വയസ് മുതല്‍ 69 വയസ് വരെയുള്ള കന്യാസ്ത്രീമാരാണ് മരിച്ചത്. ഇതില്‍ ഒരു കന്യാസ്ത്രീ കൊവിഡ് മുക്തയായതിന് ശേഷമാണ് മരിച്ചത്. ഇവര്‍ ജൂണിലാണ് മരിക്കുന്നത്.

Read More

ഐപിഎല്‍ സെപ്റ്റംബര്‍ 19ന് തുടങ്ങും; ഫൈനല്‍ നവംബര്‍ എട്ടിന്‌

മുംബൈ: കൊവിഡ് വ്യാപനം മൂലം മാറ്റി വച്ച ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നേരത്തെ സെപ്റ്റംബര്‍ 26ന് തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനായിരിക്കും ഫൈനല്‍ നടക്കു. അടുത്തയാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ക്വാറന്റൈനില്‍ കഴിയേണ്ടതിനാല്‍ അവിടെ നേരത്തെയെത്തേണ്ട സാഹചര്യത്തിലാണ് മുമ്പ് നിശ്ചയിച്ചതിലും ഐപിഎല്‍ നേരത്തെ നടത്തുന്നത്.

Read More

കേരള അതിർത്തിയിലെ പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു

ഗൂഡല്ലൂർ: പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു ഇയാളെ ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം കുന്നൂരിലെ വീട്ടിൽ പോയി വന്നത് ‘ തുടർച്ചയായി പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊ വിസ് സ്ഥിതീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രവർത്തകരെയും ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട് ചെക്ക് പോസ്റ്റും പരിസര പ്രദേശവും പഞ്ചായത്ത് അണുവിമുക്തമാക്കി

Read More

സുൽത്താൻ ബത്തേരി ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ കൊവിഡ് 19 ശ്രവ പരിശോധനക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി;ഇനി റിസൽറ്റ് മൂന്ന് മണിക്കൂർ കൊണ്ട് കിട്ടും

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി വൈറോളജി ലാബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഐ.സി.എം.ആറിന്റെ അംഗീകാരത്തോടുകൂടിയുള്ള കൊവിഡ്ശ്രവ പരിശോധന ഉടൻ ആരംഭിക്കും. പി.സി.ആർ മെഷീന റിയും മറ്റും ലാബിൽ സജ്ജീകരിച്ചുകഴിഞ്ഞു. ആവ ശ്യമായ ടെക്‌നിഷ്യൻസും ഡോക്ടർമാരും സജ്ജമാ യിക്കഴിഞ്ഞു. ഇനി അന്തിമമായി ഐ.സി.എം.ആറിന്റെ അനുവാദം കൂടി കിട്ടിയാൽ ലാബിൽ ശ്രവ പരിശോധന തുടങ്ങും. നിലവിൽ വയനാട് ജില്ലയിൽ നിന്നുള്ള കൊവിഡ് 19 ശ്രവ പരിശോധന ജില്ലക്ക് പുറത്ത് നിന്നാണ് നടത്തി വന്നി…

Read More

നീലഗിരിയിൽ ഇന്ന് 59 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

നീലഗിരിയിൽ വീണ്ടും ആശങ്ക യോടെ ഇന്ന് 59 പേർക്ക് കൊറോണ സ്ഥിരീ കരിച്ചു. ഇതോടെ ആകെ രോഗികൾ 587 പേരായി ഉയർന്നു. ഇതിൽ 214 പേർ ഇപ്പൊൾചികിത്സയിലും 371 പേർ രോഗ മുക്തരായി. ഇന്ന് രോഗം ബാധിച്ചവർ ഊട്ടി, മഞ്ചകൊമ്പ, വെല്ലിങ്ടൺ, കടനാട്, ഒരനല്ലി, മേൽ തോറയട്ടി, അറുവൻകാട്, മേൽ കാവട്ടി എന്നീ പ്രദേശത്തുള്ള വരാണ്‌.

Read More

എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ അഞ്ച് മണിക്കൂറോളമാണ് എന്‍.ഐ.എ അന്വേഷണ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. വൈകിട്ട് നാലോടെ വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലെത്തിയ ശിവശങ്കറിനെ രാത്രി ഒമ്പത് മണി കഴിഞ്ഞതോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചത്. ശിവശങ്കറിന്റെ വിദേശബന്ധം, വിദേശത്തുനടന്ന കൂടിക്കാഴ്ചകള്‍, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം, ഹെതര്‍ ഫ്‌ളാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ താമസിച്ചിരുന്ന വീടുകളില്‍ ഉള്‍പ്പെടെ നടന്ന കൂടിക്കാഴ്ചകള്‍ തുടങ്ങിയ കാര്യങ്ങളാണ്…

Read More

വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കി; മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: വാള്‍മാര്‍ട്ട് ഇന്ത്യയുടെ നൂറു ശതമാനവും ഏറ്റെടുത്തതായി ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തവ്യാപാര ശേഷി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ കിരാന റീട്ടെയില്‍ ഇക്കോസിസ്റ്റത്തെ സ്വാധീനിക്കുന്നതിനായി ‘ഫ്‌ളിപ്പ്കാര്‍ട്ട് വോള്‍സെയില്‍’ ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ നീക്കം. ഇതിന്റെ പ്രവര്‍ത്തനം ഓഗസ്‌റ്റോടെ ആരംഭിക്കും. പലച്ചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതിനോടൊപ്പം ഉണ്ടായിരിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോന്‍ ഇതിന് നേതൃത്വം നല്‍കും. ഫ്‌ളിപ്പ്കാര്‍ട്ടിനെ നിയന്ത്രിക്കുന്ന അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ബിസിനസ് ഇതോടെ ഏകീകരിക്കപ്പെടുകയാണ്. മികച്ച…

Read More