Headlines

Webdesk

മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളായ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവര്‍. കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികള്‍ തൽക്കാലത്തേക്ക് അടച്ചു. മലപ്പുറം ജില്ലയില്‍ 89 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന…

Read More

സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഭയപ്പടേണ്ട സാഹചര്യമില്ലന്ന് ആരോഗ്യവകുപ്പ് നീരീക്ഷണത്തിൽ 80 പേർ

സുൽത്താൻ ബത്തേരി: നൂൽ്പ്പുഴ പഞ്ചായത്ത് പരിധിയിൽ ഉറവിടമറിയാത്ത് രണ്ട് കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗ ലക്ഷണം കണ്ടെത്തിയവരുമായി നേരിട്ട് സമ്പർക്കം വന്ന 12 പേരെയും, സെക്കണ്ടറിതലത്തിലുള്ള 68പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 12 പേരുടെയും ശ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. പഞ്ചായത്തിലെ പതിനാല് പതിനേഴ് വാർുഡകുളിലെ താമസക്കാർക്കാണ് നിലവിൽ രോഗം സ്ഥിരികീരിച്ചിരിക്കുന്നത്. ഇവർ ഈ മാസം 11, 16 തീയ്യതികളിൽ നൂൽ്പ്പുഴ കുടുംബ ആരോഗ്യ…

Read More

ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന ‘പാവങ്ങളുടെ ഡോക്ടര്‍’ കൊവിഡിന് കീഴടങ്ങി

ചെന്നൈ: ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 10 രൂപയ്ക്ക് രോഗികളെ ചികിത്സിച്ച് പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. സി മോഹന്‍ റെഡ്ഡി (84) കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്. ലോക്ക്ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി ചികിത്സ നടത്തിയിരുന്നു. ജൂണ്‍ 25 നായിരുന്നു റെഡ്ഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയും മരണമടയുകയുമായിരുന്നു. ചെന്നൈയില്‍ പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന…

Read More

കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം ഗൈനക്കോളജി വാർഡിലെ അഞ്ച് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു ഇവരിൽ നിന്നാകാം പിജി ഡോക്ടർമാർക്ക് രോഗബാധയുണ്ടായതെന്ന് കരുതുന്നു. രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി ഡോക്ടർമാർ നിരീക്ഷണത്തിൽ പോയിരുന്നു. ഇന്ന് രണ്ട് ഡോക്ടർമാർക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ കൂടുതൽ ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയാണ്. ഇവരുടെ സമ്പർക്ക പട്ടിക…

Read More

തൈരും ഗോതമ്പുമാവും കൈയില്‍ ഉണ്ടോ; എങ്കില്‍ നിങ്ങളുടെ കാലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി

കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. പെഡിക്യൂര്‍ തുടങ്ങി നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ കാര്യത്തിലും പയറ്റുന്നത്. എന്നാല്‍, കാലിന്റെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം കടയില്‍ പോയി വാങ്ങണമെന്നില്ല. അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാം കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യപടികള്‍. സുന്ദരമായ കാലുകളുണ്ടെങ്കില്‍ പിന്നെ കുട്ടിപ്പാവാടയും ട്രൌസറുകളും ഒക്കെ ഇട്ട് വിലസി നടക്കാം. അപ്പോള്‍ നേരെ ഗോ അടുക്കളയിലേക്ക്, എന്നിട്ട് തുടങ്ങിക്കോ, എന്തൊക്കെയെന്ന് പറഞ്ഞു തരാം ലെമണ്‍ ജ്യൂസ് ആദ്യം കാല്‍ നല്ല…

Read More

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻ ഐ എ നിർദേശം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച എൻ ഐ എയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ഇന്നലെ ശിവശങ്കറിനെ അഞ്ച് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പോലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്തത് Kerala ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻ ഐ എ നിർദേശം 24th July 2020 MJ News Desk Share with…

Read More

കുവൈറ്റില്‍ വിഷമദ്യ ദുരന്തം; നാലു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

കുവൈറ്റ്: കുവൈറ്റില്‍ വിഷമദ്യ ദുരന്തം. വിഷ മദ്യം കഴിച്ച് നാലു യുവാക്കള്‍ മരിച്ചു. 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജഹറയിലെ തൈമ പ്രദേശത്താണു സംഭവം. മരണമടഞ്ഞവരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. പ്രാദേശികമായി നിർമ്മിച്ച ചാരായമാണു ദുരന്തത്തിനു കാരണമായത്‌.ഇത്‌ വിതരണം ചെയ്ത ബിദൂനി യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മദ്യം നിർമ്മിച്ചത്‌ അറസ്റ്റിലായ ബിദൂനി യുവാവാണോ അല്ലെങ്കിൽ…

Read More

സുശാന്തിന്റെ അവസാന ചിത്രം ഇന്ന് റിലീസാകും; ആദരസൂചകമായി സൗജന്യ പ്രദർശനം

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേചാരയുടെ റീലീസ് ഇന്ന്. ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് ആത്മഹത്യ ചെയ്ത് നാൽപതാം ദിവസമാണ് ദിൽ ബേച്ചാര റിലീസിനെത്തുന്നത്. സുശാന്തിനോടുള്ള ആദര സൂചകമായി സൗജന്യമായാണ് ചിത്രത്തിന്റെ റീലീസ് രാത്രി ഏഴരക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വി ഐ പിയിലൂടെയാണ് ചിത്രത്തിന്റെ പ്രദർശനം. പുതുമുഖതാരം സഞ്ജന സംഗിയാണ് ചിത്രത്തിലെ നായിക. എ ആർ റഹ്മാൻ സംഗീതം നിർവഹിച്ച ദിൽ…

Read More

സുൽത്താൻ ബത്തേരി കോളിയാടിയിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി കോളിയാടിയിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കോളിയാടി മൂത്തേടത്ത് വാസുവിൻ്റെ മകൾ നിവിത (31) യാണ് മരണപ്പെട്ടത് ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് നിവിതക്ക് പൊള്ളലേറ്റത്. വാതി ഉള്ളിലേക്ക് കുറ്റിയിട്ട നിലയിലായിരുന്നു. 4 വർഷം മുമ്പ് കൂത്തു പറമ്പിലേ പ്രേമനാണ് നിവിതയെ വിവാഹം കഴിച്ചത്. മക്കൾ: അർജുൻ, ദേവ ശ്രിയ നൂൽപ്പുഴ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടിക സ്വികരിച്ചു.

Read More

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. വിദേശത്ത് നിന്നുമെത്തിയ അബൂബക്കർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ 11നാണ് ഇയാൾ നാട്ടിലെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

Read More