കൊച്ചി മെട്രോ സർവീസ് ഉടൻ പുനഃരാരംഭിക്കും
കൊച്ചി: കൊച്ചി മെട്രോ സർവീസ് ഉടൻ പുനഃരാരംഭിക്കും. സമയക്രമവും സർവീസുകളുടെ എണ്ണവും മാറ്റം വരുത്തിയാണ് സർവീസുകൾ ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് സർവീസ് തുടങ്ങുമെന്നും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി സർവീസുകൾ പുനഃരാരംഭിക്കാനാണ് കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്. നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന കേന്ദ്ര സർക്കാർ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയായത്. സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും…
