Headlines

Webdesk

കാട്ടാക്കടയില്‍ മകനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. കാട്ടാക്കട കണ്ടല കോട്ടയില്‍ വീട്ടില്‍ മുഹമ്മദ് സലിം (42) ആണ് മകന്‍ ആഷ്ലിന്‍ സലി (7) മിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വ്യവസായവകുപ്പിലെ ജീവനക്കാരനാണ് സലിം. ഇയാളുടെ കുടുംബവീടിന് സമീപം ഒരു വാടകവീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെത്തിയ സഹോദരിയാണ് സലിമിനെ തൂങ്ങിയ നിലയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പത്തു വർഷം മുൻപ്, സർക്കാർ ഉദ്യോഗസ്ഥയായ അടൂർ…

Read More

വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടും

തമിഴ്‌നാട്ടിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലയുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ ഉൾപ്പെടെ 65 ആസ്തികളാണ് കണ്ടുകെട്ടുന്നത്. ശശികലയുടെ ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലും അധികൃതർ നോട്ടീസ് നൽകി. പോയസ് ഗാർഡനിൽ ജയലളിതയുടെ വീടിന് സമീപത്ത് ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു ജയിലിലാണ് ശശികല ഇപ്പോൾ…

Read More

കണ്ണീരുണങ്ങാത്ത പെട്ടിമുടിയിൽ മോഷണ പരമ്പര; രാത്രി കാവൽ ഏർപ്പെടുത്തി

ദുരന്തഭൂമിയായി മാറിയ പെട്ടിമുടിയിൽ മോഷണ പരമ്പരയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങളും വീട്ടുപകരണങ്ങളുമാണ് രാത്രിയുടെ മറവിൽ മോഷ്ടിക്കപ്പെടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി അധികൃതർ പെട്ടിമുടിയിൽ രാത്രികാവൽ ഏർപ്പെടുത്തി. വാഹനങ്ങളുടെ ടയറുകൾ, വിലകൂടിയ യന്ത്രഭാഗങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. തെരച്ചിൽ സമയത്ത് പുറത്തെടുത്ത അലമാരകൾ, വീട്ടുപകരണങ്ങൾ എന്നിവയും മോഷ്ടാക്കൾ ഇവിടെ നിന്ന് കടത്തി.

Read More

ചൈനീസ് നടപടിയെ ശക്തമായി ചെറുക്കാൻ സൈന്യത്തിന് നിർദേശം നൽകി; ചർച്ച തുടരുന്നു

അതിർത്തിയിൽ ചൈനയുടെ ഏത് നീക്കവും ശക്തമായി പ്രതിരോധിക്കാൻ സൈന്യത്തിന് കേന്ദ്രം നിർദേശം നൽകി. പാങ്‌ഗോംഗ് തടാകത്തിന് സമീപത്ത് നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കേണ്ടതില്ലെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിർത്തിയിലെ സ്ഥിതി വിലയിരുത്തി. ചൈന അതിർത്തിയിൽ സൈനിക നീക്കം വീണ്ടും തുടങ്ങിയതിന് പിന്നാലെയാണ് തിരിച്ചടി ശക്തമാക്കാൻ ഇന്ത്യയുടെ തീരുമാനം വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാൻഡർ തല ചർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സമവായത്തിൽ എത്താത്തതിനെ…

Read More

വയനാട്ടിലെ കോവിഡ് സെന്ററില്‍ നിന്നും ചാടിപ്പോയ രോഗിയെ മൈസൂരില്‍ നിന്നും കണ്ടെത്തി

മാനന്തവാടി ദ്വാരക കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ചാടി പോയ രോഗി മൈസൂരില്‍ ഉള്ളതായി പോലീസ് കണ്ടെത്തി. ദ്വാരക സി എഫ് എല്‍ ടി സി യും നിന്നും ചാടി പോയ കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി സെയ്ദ് ഇര്‍ഷാദാണ് മൈസൂരിലുള്ളതായി പോലീസ് കണ്ടെത്തിയത്. മാനന്തവാടി പോലിസ് ഇന്‍സ്പക്ടര്‍ അബ്ദുള്‍ കരീമും സംഘവും ചരക്ക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ കൃത്യവും സൂക്ഷ്മവുമായ അന്വേഷണത്തിലാണ് സെയ്ദിനെ കണ്ടെത്തിയത്.സെയ്ദിനെ കുറിച്ച് ചാമരാജ് നഗര്‍ പോലീസിന് വിവരം നല്‍കിയതായും,അവിടെയുള്ള കോവിഡ് സെന്ററിലേക്ക്…

Read More

ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒടിടി സേവനങ്ങളും, 4കെ സെറ്റ് ടോപ്പ് ബോക്സും, ഒരു മാസത്തെ കണക്ഷനും സൗജന്യം

ബ്രോഡ്ബാൻഡ് പ്ലാനുകൾ പുതുക്കി മൊബൈൽ സേവദാതാക്കളായ ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. ഇതോടൊപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും ജിയോ അവകാശപ്പെടുന്നു. ഇതോടൊപ്പം 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും. ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്….

Read More

കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പുറമേയാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത് റെയിൽവേ മന്ത്രാലയം അറിയിച്ചു.എന്നാൽ, പുതുതായി എത്ര ട്രെയിനുകൾ സർവീസ് നടത്തുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും റെയിൽവേ വ്യക്തമാക്കി.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാർച്ച് 25 മുതൽ സാധാരണ തീവണ്ടി സർവീസുകൾ രാജ്യത്ത്…

Read More

വന്ദേഭാരത് മിഷന്‍ ആറാം ഘട്ടം: കുവൈറ്റില്‍ നിന്നും പത്ത് സര്‍വീസുകള്‍, സൗദിയില്‍ നിന്ന് 19 സര്‍വീസുകള്‍

കൊച്ചി: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്തില്‍ നിന്ന് പത്തു സര്‍വീസുo. സൗദിയില്‍ നിന്നു 19 സര്‍വീസുo നടത്തുo. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണു കുവൈത്തില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ 9, 15, 22 29 തീതികളിലാണു കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉള്ളത് കുവൈത്തില്‍ നിന്നും കാലത്ത് 10.30 പുറപ്പെടുന്ന വിമാനം വൈകിട്ടു 5.55 നു കോഴിക്കോട്ടെത്തും. 92 ദിനാര്‍ ആണ്…

Read More

മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തിൽ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയെ പ്രതിയാക്കാനോ “സ്ഥാപനമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ” തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ട ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഒന്നര വർഷം കൊണ്ട് 500 കോടി രൂപയുടെ സ്വർണ്ണക്കടത്ത് നടത്തിയെന്നാണ് എൻഐഎ വിലയിരുത്തൽ. കേസിലെ പ്രധാന…

Read More

സുൽത്താൻ ബത്തേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അഴിപ്പുറത്ത് രാജീവ് കുമാർ (53) നിര്യാതനായി

സുൽത്താൻ ബത്തേരി: ബത്തേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അഴിപ്പുറത്ത് രാജീവ് കുമാർ (53) നിര്യാതനായി. കോഴിക്കോട് മിംസ് ആശു പത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ അനഘ സി എം എ വിദ്യാർത്ഥിനി. അഭയ് വിദ്യാർത്ഥി.പിതാവ് പരേതനായ ഉണ്ണി .മാതാവ് പരേതയായ കല്യാണി. സഹോദരങ്ങൾ :എ യു രതീഷ് കുമാർ ഡി ജി എം സഫാരി ടിവി ചാനൽ. രത്നകുമാരി ഗോവിന്ദപുരം കോഴിക്കോട്.രാധിക കോഴിക്കോട് രജിത കൂത്തുപറമ്പ്.സഹോദരീ ഭർത്താവ്: പരേതനായ കെ.സുധാകരൻ റിട്ട: കെ…

Read More