Headlines

Webdesk

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നൽകിയത്. ഇത് കൂടാതെ ഒരു ലക്ഷം രൂപയുടെ ബോണ്ടും ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകളിലുണ്ട്. കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കൊച്ചിയിലെ എൻഐഎ കോടതി…

Read More

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ മതിയായ കാരണങ്ങളില്ലാതെ ഉപേക്ഷിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ വ്യക്തമായ കാരണങ്ങൾ വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ മതിയായ കാരണങ്ങളല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കാലാവധി ആറ് മാസം മാത്രമാണെന്നതും തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമല്ല നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതൽ പ്രവർത്തനത്തിന് ഒരു കൊല്ലം വരെ സമയമുണ്ടെങ്കിൽ തെരഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കേണ്ടതുണ്ട്. എങ്കിലും എല്ലാ പാർട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാൽ അത് പരിശോധിക്കും. സംസ്ഥാന സർക്കാർ മാത്രം ആവശ്യപ്പെട്ടതു കൊണ്ട് മാറ്റിവെക്കാനാകില്ല കൊവിഡ്, മഴ…

Read More

മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം പുനർനിർമ്മിച്ചു

കൽപ്പറ്റ :മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം പുനർനിർമ്മിച്ചു. പാലം ഇന്നുമുതൽ യാത്രയ്ക്കായി തുറന്നുകൊടുത്തു.യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ച പാലത്തിൻറെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹദ് അധ്യക്ഷതവഹിച്ചു

Read More

സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കനത്ത മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അറബി കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ ശക്തമായത്.

Read More

വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് സ്ഥിരീകരിച്ച

വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നു നടന്ന ഇന്ന് ആൻറിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. വൈസ് പ്രസിഡണ്ടും ആയി സമ്പർക്കമുണ്ടായിട്ടുള്ള മുഴുവൻ ആളുകളും ക്വാറന്റൈയിനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

Read More

ലോകത്ത് 2.77 കോടി കൊവിഡ് ബാധിതര്‍; മരണം ഒമ്പത് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2.45 ലക്ഷം പുതിയ രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,45,845 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,77,34,748 ആയി ഉയര്‍ന്നു. 4,475 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. 1,98,28,485 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 70,04,405 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 60,389 പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിന കൊവിഡ് ബാധയില്‍ അമേരിക്കയെയും ബ്രസീലിനെയും…

Read More

സ്വര്‍ണവില കൂടി; പവന് 37,600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 37,600രൂപയിലും ഗ്രാമിന് 4,700 രൂപയിലുമാണ് ഇന്നലെ വ്യാപാരം. കഴിഞ്ഞമാസം ഏഴു മുതല്‍ ഒമ്പതു വരെ പവന് റെക്കോഡ് നിലവാരമായ 42,000 രൂപ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു വില ദിനംപ്രതി കുറയുകയാണ്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. കൊവിഡിനു ശേഷം ഓഹരി വിപണികളും വ്യവസായങ്ങളും തിരിച്ചുവരവ് തുടങ്ങിയതും കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതുമാണു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും പ്രാദേശിക വിലയെ…

Read More

അഭയ വധക്കേസ്: വിചാരണ നടപടികൾക്ക് രണ്ടാഴ്ചത്തെ സ്റ്റേ

സിസ്റ്റർ അഭയയെ കൊലപ്പെടുത്തി കേസിന്റെ വിചാരണ നടപടികൾ കോടതി രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. കൊലപാതക കേസ് പ്രതികൾ നൽകി ഹർജി അംഗീകരിച്ചാണ് നടപടി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്നതായിരുന്നു പ്രതികളുടെ ഹർജി തിരുവനന്തപുരത്ത് കൊവിഡ് കേസുകൾ കൂടുതലാണെന്നും താമസ സൗകര്യമില്ലെന്നും ഹർജിക്കാർ പറഞ്ഞു. ഹർജിക്കാർക്ക് 70ന് മുകളിൽ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്ന് ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്‌റ്റെഫി എന്നിവർ പറഞ്ഞു എന്നാൽ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകാമെന്നായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്….

Read More

ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇ. ഡി റിപ്പോർട്ട്

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ കുറ്റാരോപിതർ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന സംശയം വ്യക്തമായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണ്. ഇതിന് പുറമെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ ചോദ്യം ചെയ്യണമെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു. ഉന്നതൻ ആരെന്ന് ഇ ഡി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം…

Read More

സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റ്റി.എൽ സാബു അവധിയിൽ. പകരം ചാർജ് വൈസ് ചെയർപേഴ്സൺ ജിഷാ ഷാജിക്ക്

സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റ്റി.എൽ സാബു അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ചെയർമാൻ അവധിയിൽ പോയത്. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പോയതെന്നാണ് റ്റി.എൽ സാബു പറയുന്നത്. അതേ സമയം സി.പി.എം നേതൃത്വം സാബുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതനുസരിച്ചാണ് സാബു അവധിയിൽ പോയതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ബത്തേരിയുടെ വികസനം എന്ന വാട്ട്സ്ആപ്പ് കുട്ടായ്മയിൽ പ്രചരിച്ച ചെയർമാൻ റ്റി.എൽ സാബു നടത്തിയ അസഭ്യവർഷത്തെ തുടർന്ന് വ്യാപക പ്രതിഷേധവും പരാതി ഉയർന്നിരുന്നു. ഈ സംഭവത്തിൻ്റെ പരാതിയിന്മേൽ ബത്തേരി പോലിസ്…

Read More