ഐപിഎൽ 2020: റെയ്‌നയ്ക്കു മടങ്ങിവരവില്ല, പകരക്കാരനെ കണ്ടുവച്ച് സിഎസ്‌കെ, ലോക ഒന്നാംനമ്പര്‍ താരം
ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും പിന്‍മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന മടങ്ങിവന്നേക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റെയ്‌ന തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സിഎസ്‌കെ അദ്ദേഹത്തിന്റെ പകരക്കാരനെ തല്‍ക്കാലത്തേക്കു വേണ്ടെന്നു വച്ചതെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ റെയ്‌നയ്ക്കു ഈ സീസണില്‍ സിഎസ്‌കെയിലേക്കു മടങ്ങിവരവ് ഉണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് ഏറ്റവും പുതിയ വിവരം. താരത്തിന്റെ പകരക്കാരനെ സിഎസ്‌കെ കണ്ടുവച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വൈകാതെ തന്നെ സിഎസ്‌കെ തീരുമാനമെടുക്കുമെന്നാണ്…
