Headlines

Webdesk

മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; മൈസൂരിൽ നിന്നും ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് വകുപ്പ് പിടികൂടി

സുൽത്താൻബത്തേരി: മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുത്തങ്ങയിൽ എക്സൈസ് വകുപ്പ് പിടികൂടി . ഇന്ന് രാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് ‘ ചരക്ക് ലോറിയിൽ 21 ചാക്കുകളിലായി ഒരുലക്ഷത്തിലേറെ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിന് 50 ലക്ഷത്തിലേറെ വിലവരുമെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി സുജിത്ത് (24) എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി…

Read More

അടുത്ത മൂന്ന് ദിവസത്തേക്ക്‌ കൂടി ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുക. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ…

Read More

ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വ്യാജസിദ്ധൻ പിടിയിൽ

ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ പിടിയിൽ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. ബദരിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ ഇബ്രാഹിമാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ കാലുവേദന മാറ്റാനെന്ന പേരിലാണ് ഇയാൾ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും ഇതൊഴിപ്പിച്ച് തരാമെന്നും തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Read More

24 മണിക്കൂറിനിടെ 96,551 കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 96551 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 45 ലക്ഷം പിന്നിട്ടു. 45,62,415 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 1209 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചു. ആകെ മരണസംഖ്യ 76,271 ആയി ഉയർന്നു. 9,43,480 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 35,42,664 പേർ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വ്യാഴാഴ്ച വരെ 5.40…

Read More

വയനാട്ടിൽ വീണ്ടും മൈക്രോ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ലെ മീനംകൊല്ലിയിൽ മേത്രട്ട പാലം മുതൽ ആനപ്പാലം പി.ഡബ്ല്യു.ഡി.റോഡ് വരയുള്ള റോഡിൻ്റെ ഇരുവശവും (ഇടത് വശം മുണ്ടക്കാം മറ്റം കോളനി മുഴുവനായും വലത് വശം മാവിൻ ചോട് റോഡ് അതിർത്തി വരെ ) മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 4, 7, 11, 15 വാർഡുകൾ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 മഞ്ഞൂറ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലെ കമ്പക്കാട് കെൽട്രോൺ വളവ് മുതൽ ഹെൽത്ത് സെൻ്റർ വരെ…

Read More

പ്രമുഖരുടേത് ഉൾപ്പെടെ 30 പേരുകൾ; മയക്കുമരുന്ന് കേസിൽ നിർണായകമായി സഞ്ജനയുടെ വെളിപ്പെടുത്തൽ

ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണി വെളിപ്പെടുത്തിയത് പ്രമുഖരുടേത് അടക്കം 30 പേരുകൾ. ചലചിത്ര രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിൽ ഉൾപ്പെടും. മയക്കുമരുന്ന് ഉപയോഗിച്ചതായും നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാർട്ടികളിലേക്ക് നിയാസ് കേരളത്തിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും രഹസ്യമായി ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ രാഗിണി ദ്വിവേദിയും സഞ്ജനയും വെളിപ്പെടുത്തിയ പേരുകൾ ഒന്നു തന്നെയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും മക്കളുടെ പേരുകളും ഇവർ…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി. ഈ മാസം 14ന് നഴ്‌സുമാരെ കൊണ്ടുവരാനുള്ള യാത്രക്കാണ് സൗദി എയര്‍ലൈന്‍സ് അനുമതി തേടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുകയും 18 ഓളം പേര്‍ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഡി.ജി.സി.എ നിഷേധിച്ചത്. അതേസമയം, റണ്‍വേ സുരക്ഷിതമല്ലെന്ന് പറഞ്ഞ് 2015 മുതല്‍ കരിപ്പൂരില്‍ വലിയ…

Read More

സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തി ഡ്രോണ്‍; സഖ്യസേന തകര്‍ത്തു

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തു. പുലര്‍ച്ചെയും രാവിലെയുമായി രണ്ടു തവണയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നജ്‌റാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

Read More

ഐപിഎൽ 2020: പരിചയസമ്പത്തിന്റെ കരുത്തില്‍ സിഎസ്‌കെ; ശക്തി, ദൗര്‍ബല്യം, അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എസ് ധോണിയെന്ന നായകന് കീഴില്‍ ഇതിനോടകം മൂന്ന് കിരീടങ്ങള്‍ സിഎസ്‌കെ സ്വന്തമാക്കി കഴിഞ്ഞു. രണ്ട് സീസണില്‍ വിലക്ക് ലഭിച്ചതിനാല്‍ വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടും തിരിച്ചുവന്ന കിരീടം നേടിയവരാണ് ആരാധകരുടെ ഈ മഞ്ഞപ്പട. ഇത്തവണയും മികച്ച താരങ്ങള്‍ സിഎസ്‌കെയില്‍ ഉണ്ടെങ്കിലും ചില തിരിച്ചടികള്‍ ടീം നേരിടുന്നുണ്ട്. യുഎഇയിലെ മൈതാനത്ത് ഇത്തവണത്തെ സിഎസ്‌കെയുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം. സീനിയര്‍ ബാറ്റിങ് നിര കരുത്ത് മറ്റ് ടീമുകളെ…

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ആറിനാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരത്തെയും മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. കരിപ്പൂര്‍ സന്ദര്‍ശന സമയത്ത് സമ്പര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആന്റിജെന്‍ പരിശോധന നടത്തിയത്.

Read More