Headlines

Webdesk

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട. നാല് ദിവസം മുമ്പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സംഗീത് ശിവനെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. ഹിന്ദിയിലും അദ്ദേഹം അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ. ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 195 റൺസിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്. 11 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് നിലവിലുള്ളത് ഇന്ത്യക്ക് വേണ്ടി നായകൻ അജിങ്ക്യ രഹാനെ അർധ സെഞ്ച്വറി തികച്ചു. 62 റൺസെടുത്ത രഹാനെയും 12 റൺസെടുത്ത ജഡേജയുമാണ് ക്രീസിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്….

Read More

തൃശ്ശൂർ കോർപറേഷനിൽ എംകെ വർഗീസ് മേയറായേക്കു

തൃശ്ശൂർ കോർപറേഷനിൽ വിമതനായി മത്സരിച്ച് ജയിച്ച എംകെ വർഗീസ് മേയറായേക്ക. എം കെ വർഗീസിനെ മേയറാക്കാൻ സിപിഎം ധാരണയായെന്നാണ് സൂചന. ആദ്യ രണ്ട് വർഷമാകും മേയർ സ്ഥാനം എം കെ വർഗീസിന് നൽകുക. മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം എൽ ഡി എഫ് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് എൽഡിഎഫ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 55 അംഗങ്ങളുള്ള കോർപറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ്…

Read More

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ

പത്തനംതിട്ടയിൽ മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റി. വെട്ടിപ്പുറം സ്വദേശി ബീനയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഒമ്പതും 14ഉം വയസ്സുള്ള മക്കളെയാണ് ബീന റോഡിൽ നിർത്തിയ ശേഷം കാമുകന്റെ കൂടെ പോയത്. മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ബീന വീട്ടിൽ നിന്ന് ഇറങ്ങിയത്. ബന്ധു വീടിന് സമീപത്തെ റോഡിൽ മക്കളെ നിർത്തിയ ശേഷം കാത്തുനിന്ന കാമുകൻ രതീഷിന്റെ കൂടെ ബീന പോകുകയായിരുന്നു. തുടർന്ന് ഇവർ രാമേശ്വരം, തേനി എന്നിവിടങ്ങളിലേക്ക് പോയി…

Read More

12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റി. ആക്കാട്ട് ജോസ് എന്നയാളാണ് പിടിയിലായത്. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ജോസിനെ പിടികൂടുന്നത് പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നവംബർ 19നാണ് ആക്കാട്ട് ജോസിനെതിരെ കുടുംബം പരാതി നൽകുന്നത്. ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ജോസ് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. പരിശോധനയിൽ…

Read More

ലോ​ക​ത്തെ അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യ​ല്ല കോവിഡ്: ലോ​കാ​രോ​ഗ്യ സംഘടന

ലോ​ക​ത്തെ അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യ​ല്ല കോവിഡെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​ടെ​ഡ്രോ​സ് അ​ഥാ​നോം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​യും മൃ​ഗ​ക്ഷേ​മ​ത്തെ​യും ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യാ​തെ മ​നു​ഷ്യ​ൻറെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫ​ല​വ​ത്താ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എന്നാൽ അ​ടു​ത്തൊ​ന്നി​നെ മു​ന്നി​ൽ​ക്ക​ണ്ട് ത​യാ​റെ​ടു​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യ ഹ്ര​സ്വ കാ​ഴ്ച​പ്പാ​ടോ​ടെ മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്ബോ​ൾ പ​ണം എ​റി​യു​ന്ന നി​ല​പാ​ടി​നെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ​നി​ന്നും പാ​ഠ​ങ്ങ​ൾ പ​ഠി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്ബോൾ പ​ണം എ​റി​യു​ന്നു. എ​ന്നാ​ൽ അ​ത് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ന​മ്മ​ൾ മ​റ​ക്കു​ന്നു. അ​ടു​ത്തൊ​ന്നി​നാ​യി…

Read More

താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പ് പോര് സജീവമായതും പോസ്റ്റർ വിവാദങ്ങളുമൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരിഖ് അൻവറിന്റെ സന്ദർശനം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ മാറണമെന്ന നിലപാടുള്ളവരാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റിയാൽ വലിയ…

Read More

തുര്‍ക്കിയില്‍ വന്‍ സ്വര്‍ണ ഖനി കണ്ടെത്തി; 99 ടണ്‍ സ്വര്‍ണ നിക്ഷേപമെന്ന് വിദഗ്ധര്‍

അങ്കാറ: 99 ടണ്‍ സ്വര്‍ണം അടങ്ങിയ വന്‍ സ്വര്‍ണ ഖനി തുര്‍ക്കിയില്‍ കണ്ടെത്തി. ലോകമെമ്പാടും അതിന്റെ മൂല്യത്തെക്കുറിച്ചുള്ള ഊഹക്കച്ചവടങ്ങള്‍ ആരംഭിച്ചു. സ്വര്‍ണശേഖരം 44,000 കോടി രൂപ വിലമതിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിരവധി രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ വിലമതിക്കുന്നതാണ് ഖനി. മധ്യ പടിഞ്ഞാറന്‍ പ്രദേശമായ സൊഗൂട്ടില്‍ ഗുബെര്‍ട്ടാസ് എന്ന രാസവള കമ്പനിയാണ് സ്വര്‍ണ ഖനി കണ്ടെത്തിയതെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ സോഗൂട്ടിലാണ് നിക്ഷേപം കണ്ടെത്തിയത്.   സ്വര്‍ണഖനി കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നതോടെ തുര്‍ക്കിയിലെ…

Read More

റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ച. ഇതിനോടകം 150 സൈനികർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പലർക്കും ലക്ഷണങ്ങളുമുണ്ടായിരുന്നില്ല കൊവിഡ് ബാധിച്ചവരിൽ മലയാളി സൈനികരുമുണ്ട്. തലസ്ഥാനത്തെ വിവിധ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൂടാതെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേർക്കും രോഗം ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. റിപബ്ലിക് ദിന പരേഡ്, ബീറ്റിംഗ് റിട്രീറ്റ് എന്നിവക്ക് പങ്കെടുക്കേണ്ട സംഘത്തിലാണ് കൊവിഡ് വ്യാപിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള സൈനികർ ഒന്നര മാസമായി പരിശീലനവുമായി…

Read More

പ്രാഥമിക സർവേ പൂർത്തിയായി വയനാട് തുരങ്കപാത: ഡി.പി.ആർ. തയ്യാറാകുന്നു

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദ പദ്ധതി രേഖ(ഡി.പി.ആർ.) തയ്യാറാകുന്നു.അതിനുശേഷം പദ്ധതി കേന്ദ്രാനുമതിക്കായി സമർപ്പിക്കും. പ്രാഥമിക സർവേ പൂർത്തിയാക്കി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചതായി ജോർജ് എം. തോമസ് എം.എൽ.എ. പറഞ്ഞു. ഇതിനിടെ പരിസ്ഥിതി ആഘാതപഠനത്തിന് പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയുടെ സംഘം മറിപ്പുഴയിലെത്തി. നാല് അലൈൻമെന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ രണ്ടാമത്തെ അലൈൻമെന്റാണ് അനുയോജ്യമെന്നാണ് വിലയിരുത്തൽ. സ്വർഗംകുന്നിൽനിന്ന് തുടങ്ങി മേപ്പാടിയിലെ മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണിത്. ഇവിടെ തുരങ്കത്തിന് മാത്രം ഏട്ടുകിലോമീറ്റർ ദൈർഘ്യമുണ്ടാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാർഗമാണ് പുതിയ പാത. കിഫ്ബിയിൽനിന്ന്…

Read More