Headlines

Webdesk

പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത് സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് സമരം കൂടുതൽ ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Read More

വയനാട്ടിലെ ഗോത്രകലാകാരൻമാർക്ക് ആദരം

മീനങ്ങാടി: കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡിന് അർഹരായ വയനാട്ടിലെ ഗോത്രകലാകാരൻമാരെ എം.ആർ.പൊതയൻ കൾച്ചറൽ ഫോറത്തിൻ്റെ നേ തൃത്വത്തിൽആദരിച്ചു. ഗോത്രകലാകാരൻമാരായ തൃശ് ലേരി കൈതവള്ളി കെ.പി.മധു ,ഇരുളം സി.വി. പ്രജോദ്, ഇ.പി.അനീഷ്, കൂടാതെ ട്രൈബൽ ആർട്ടിൽ പെയിൻ്റിo ഗ് വിസ്മയം തീർത്ത എം.ആർ.രമേഷ്, പൈതൃകനെൽവിത്തി നങ്ങളുടെ സംരക്ഷകൻ ചെറുവയൽ രാമൻ, കെ.കെ.സുരേഷ്, കൊച്ചൻകോട് ഗോവിന്ദൻ ,ഗോത്ര വിഭാഗത്തിലെ ബി.ഡി.എസ്.ഡോ. വിപിൻ.എൻ.വി, ഓൾ ഇന്ത്യാ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ പ്രാക്തന ഗോത്ര വിഭാഗത്തിൽ നിന്നും റാങ്ക് നേടിയ…

Read More

വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഊട്ടി കോഴിക്കോട് സംസ്ഥാന പാത ഉപരോധിക്കുന്നു

വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടത്തിൽ പ്രതിഷേധിച്ച് കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ഊട്ടി കോഴിഴക്കാട് സംസ്ഥാന പാത ഉപരോധിക്കുന്നു. കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി കുന്നപറ്റ സ്വദേശി പാർവ്വ്തിപരശുരാമൻ കോഴിക്കോട് ക മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ആശ്രിതന് ജോലി നൽകണമെന്നും,ആന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുന്നമ്പറ്റയിൽ രാവിലെ 10 മണിയോടെ വാർഡ്‌ മെംബർ…

Read More

പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സാപ്പ് നീട്ടിവച്ചു

പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സാപ്പ് നീട്ടിവച്ചു. പുതിയ നയം മെയ് 15 വരെ നടപ്പാക്കില്ലെന്ന് കമ്പിനി അറിയിച്ചു. പുതിയ മാറ്റത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് നടപടി ക്രമത്തില്‍ മാറ്റം വരുത്തിയതെന്നും കമ്പിനി അറിയിച്ചു. വ്യക്തികളുടെ സ്വകാര്യസന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ്പ് കമ്പിനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി തന്നെ തുടരും. കമ്പിനിയുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്സാപ്പ്…

Read More

മേയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ പൂർണ സുരക്ഷിതം; ഇന്ത്യയുടെ പ്രതിഭയുടെ ഉദാഹരണമെന്ന് പ്രധാനമന്ത്രി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷൻ പദ്ധതി രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും വാക്‌സിനേഷൻ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാം ഘട്ടമാകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്‌സിൻ നൽകും മൂന്ന് കോടി മുന്നണി പോരാളികൾക്ക് വാക്‌സിൻ ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കും. വാക്‌സിനേഷനെതിരായ പ്രചാരണങ്ങളിൽ വീണുപോകരുതെന്നും മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ പൂർണമായും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലങ്ങളായുള്ള കാത്തിരിപ്പിന് അന്ത്യമായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞർക്ക്…

Read More

സംസ്ഥാന ബജറ്റ്: ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം: ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ഇത്തവണ ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം 3 മണിക്കൂറും 20 മിനിറ്റുമാണ് നീണ്ടത്. വെള്ളിയാഴ്ച്ച നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം. 1.അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി രൂപ; പ്രഫഷണല്‍ നാടകമേഖലയ്ക്ക് 2 കോടി. 2.വീട്ടമ്മമാര്‍ക്ക് ഗൃഹജോലികള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് കെഎസ്എഫ്ഇയില്‍ നിന്ന് വായ്പ ലഭിക്കും. 3.ഏപ്രിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്…

Read More

അഭിമാനത്തോടെ രാജ്യം: കൊവിഡ് വാക്‌സിനേഷന് തുടക്കമായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്തു. വാക്‌സിൻ സ്വീകരിച്ചവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിക്കുകയാണ്. ഇതിന് ശേഷം വാക്‌സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് വാക്‌സിൻ നൽകുന്നത്. ഒരു ബൂത്തിൽ നൂറ് പേർക്കാണ് പ്രതിദിനം വാക്‌സിൻ നൽകുക. ഒരു കമ്പനിയുടെ വാക്‌സിൻ മാത്രമേ ഒരു ബൂത്തിൽ നൽകു. ഏത് കമ്പനിയുടെ വാക്‌സിനാണോ ആദ്യം സ്വീകരിക്കുന്നത്, ഇവർ ഇതേ വാക്‌സിൻ തന്നെയാകണം…

Read More

അതിശക്തമായ ഭൂചലനം; മരണസംഖ്യ ഉയരുന്നു: വ്യാപകനാശനഷ്ടം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 34 പേര്‍ മരണപ്പെടുകയും 600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മജെനെ നഗരത്തിന് വടക്കുകിഴക്കായാണ്. സംഭവത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അനുശോചനം രേഖപ്പെടുത്തി. ആളുകള്‍ ശാന്തത പാലിക്കണമെന്നും തിരയല്‍ ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നാണ് 34 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍…

Read More

മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു; തമിൾ റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ

വിജയ് നായകനായി എത്തിയ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിൾ റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് എച്ച് ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ ചിത്രം സൈറ്റുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇതിന്റെ സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും നൂറോളം വെബ്‌സൈറ്റുകൾ പൂട്ടുകയും ചെയ്തു.

Read More

കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്‌സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടുതൽ വാക്‌സിനുകൾ ലഭിക്കണം. കൊവിഡ് വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം. കൂടുതൽ വാക്‌സിൻ ലഭിച്ചാൽ കൊടുക്കാൻ കേരളം തയ്യാറാണ്. കൂടുതൽ വാക്‌സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ന് തെരഞ്ഞെടുക്കപ്പെട്ട 13300 ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ വാക്‌സിൻ സ്വീകരിക്കുന്നത്. 133 കേന്ദ്രങ്ങളിലായി 100 പേർക്ക് വീതം വാക്‌സിൻ നൽകും. ആരോഗ്യ വിദ്യാഭ്യാസ…

Read More