Headlines

Webdesk

കൈതക്കൊല്ലി ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യു ഡി എഫിന്

  കൈതക്കൊല്ലി ക്ഷീരോത്പാദക സഹകരണ സംഘം 2021-26 വർത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യു ഡി എഫിന്. മലബാർ മേഖലാ യൂണിയൻ ഡയറക്ടറായ ടി കെ ഗോപി പ്രസിഡൻ്റ് ആയി ഐക്യകണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു. കേളു ടി, ജോജർ മാരക്കാപ്പള്ളി, ജോർജ് വി ഡി, ഹംസ കരിയങ്ങാടൻ, ജോസ് ന എൻ.എം, ലിസി മേരി ,സീനത്ത് എന്നീ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു.

Read More

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ഡൽഹിയിൽ മൂടൽ മഞ്ഞ് രൂക്ഷമായതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. താപനില കുറഞ്ഞ് മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ഒക്ടോബറിൽ ശൈത്യം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പുകമഞ്ഞ് സൃഷ്ടിക്കാൻ കാരണമായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഡൽഹിയിലേക്ക് എത്തേണ്ട അമ്പതോളം വിമാനങ്ങളും വൈകി. അതേസമയം ഉച്ചയോടെ മൂടൽ മഞ്ഞ് അൽപ്പം കുറഞ്ഞിട്ടുണ്ട്.

Read More

പാലാരിവട്ടത്ത് ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു; ആളപായമില്ല

കൊച്ചി പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ തീ ഉയരുന്നത് കണ്ട് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കുണ്ടന്നൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന ടാക്‌സി കാറിനാണ് യാത്രക്കിടെ തീ പിടിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു സിഎൻജി ഇന്ധനം ഉപയോഗിച്ച് ഓടിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Read More

ജീവനക്കാർക്കെതിരായ പരാമർശം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ പ്രതിഷേധം

ജീവനക്കാർക്കെതിരെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം. ജീവനക്കാർ തിരുവനന്തപുരം കെഎസ്ആർടിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കാണ് മാർച്ച് നടന്നത് ഐഎൻടിയുസിയുടെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ ജീവനക്കാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാർക്കെതിരായ പരാമർശത്തിൽ ബിജു പ്രഭാകർ ഖേദം പ്രകടിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു ജീവനക്കാർ പലവിധത്തിലും തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ…

Read More

കൊവാക്‌സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ; കൊവിഷീൽഡ് മതി

ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ. കൊവാക്‌സിന്റെ മൂന്നാംഘട്ട ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനാൽ കൊവാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നും ഡോക്ടർമാർ പറയുന്നു കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രിയാണിത്. ഡോക്ടർമാർ തന്നെ കൊവാക്‌സിനെതിരായ നിലപാട് സ്വീകരിക്കുന്നത് വാക്‌സിൻ വിതരണ യജ്ഞത്തിൽ കേന്ദ്രത്തിന് തിരിച്ചടിയാണ്. കൊവിഷീൽഡ് നൽകണമെന്നാണ് ഇവരുടെ ആവശ്യം കൊവാക്‌സിൻ സ്വീകരിച്ച് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനിക്ക് ആയിരിക്കുമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. വാക്‌സിൻ സ്വീകരിക്കുന്നവർ ഇത്രത്തിൽ ഒരു സമ്മതപത്രം ഒപ്പിട്ട്…

Read More

നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു

പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

Read More

വയനാടിന് വേണ്ടത് തുരങ്കപാതയല്ല മെഡിക്കൽ കോളേജ്: പശ്ചിമഘട്ട സംരക്ഷണ സമിതി

കൽപ്പറ്റ:  ആദിവാസികളും ദരിദ്ര ജനവിഭാഗങ്ങളും ഭൂരിപക്ഷമുള്ള എട്ടു ലക്ഷത്തോളം ജനം അധിവസിക്കുന്ന വയനാടിന്റെ മൗലിക അവകാശമാണ് ഗവ: മെഡിക്കൽ കോളേജ് .ഈ വിഷയത്തിന്റെ ഗൗരവം നിരത്തിയാണ് തുരങ്കപാതക്കുവേണ്ടി ഗവണ്മെന്റ് പദ്ധതി തയ്യാറാക്കുന്നത്. എന്നാൽ ഒരു ദശാബ്ദ കാലത്തിലധികമായി ഭരണകൂടവും ജനപ്രതിനിധികളും സമർ ത്ഥമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് മടക്കിമലയിൽ നിന്നും മെഡിക്കൽ കോളേജ് തട്ടിത്തെറിപ്പിക്കുന്നത്. GO(MS)401/2013/H&FWD) പ്രകാരം തീയതി 01, 10. 2013 ന് വയനാട്ടിൽ മെഡിക്കൽ കോ ളേജിന് ഭരണാനുമതി ലഭിച്ചു. GO(MS)NO42/2015/RD തീയതി 24,01,…

Read More

കോവിഡ് 19 പ്രധിരോധ വാക്സിനേഷൻ കുത്തിവെപ്പ് വയനാട് ജില്ലാതല ഉൽഘാടനം

കോവിഡ് 19 പ്രധിരോധ വാക്സിനേഷൻ കുത്തിവെപ്പ് വയനാട് ജില്ലാതല ഉൽഘാടനം വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ  MLA സ: ശശീന്ദ്രൻ ഉൽഘാടനം ചെയ്തു

Read More

കര്‍ണാടകയില്‍ മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു

കർണാടകയിലെ ധർവാദിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അവധിയാഘോഷിക്കാൻ ദാവൻഗേരെയിൽ നിന്ന് ഗോവയിലേക്ക് പോയ സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ബസിന്റെ ഡ്രൈവറും ഏഴ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഹുബാലി ധർവാദ് ബൈപ്പാസിൽ ഇട്ടിഗാട്ടി ക്രോസിങ്ങിന് സമീപമായിരുന്നു അപകടം. എതിർ ദിശയിൽ മണ്ണുമായി വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു.

Read More

പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത് സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് സമരം കൂടുതൽ ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Read More