ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല, പ്രശ്‌നക്കാർ അഞ്ച് ശതമാനം മാത്രം: കെ എസ് ആർ ടി സി എംഡി
കെ എസ് ആർ ടി സി ജീവനക്കാരെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ഒരു വിഭാഗം ജീവനക്കാർ മാത്രം കുഴപ്പക്കാരാണെന്നാണ് താൻ പറഞ്ഞത്. അവരെ കണ്ടെത്തി നടപടി സ്വീകരിക്കും. 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ശതമാനം ജീവനക്കാർ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവർക്ക് ഒരു യൂനിയന്റെയും പിന്തുണയില്ല. ഇക്കാര്യം യൂനിയൻ നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട് യൂനിയനുകൾ നൽകിയ നിർദേശങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി താൻ കെ എസ് ആർ ടി സിയിൽ നടപ്പാക്കിയത്….
