Headlines

Webdesk

ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻ വിഷ്ണു

വെള്ളമുണ്ട; ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ജൂനിയർ അത് ലറ്റിക്ക് മീറ്റിലാണ് ബോയ്സ് വിഭാഗത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം വയനാട്ടുകാരൻ കരസ്ഥമാക്കിയത്.  വാളേരി ജി.എച്ച്.എസ്.എസിലെ  എട്ടാം ക്ലസ് വിദ്യാർഥിയും വെള്ള്ളമുണ്ട മാനിയിൽ പി.കെവിഷ്ണുവാണ് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  മാനന്തവാടി ബി.ആർ സി യിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപകനും പിതാവുമായ കെ.വി സജിയാണ് പരിശീലനം നൽകുന്നത് .

Read More

ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടി; വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

ഭര്‍ത്താവ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി ആണ് മരിച്ചത്. ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ഏറെ വര്‍ഷമായി ദമ്പതികള്‍ യുഎഇയിലാണ് താമസിക്കുന്നത്.

Read More

മകരവിളക്ക് തീർത്ഥാടനം ; ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും

മകരവിളക്ക് തീർത്ഥാടനത്തിന് നാളെ ( 19.01.21 ) രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. നാളെ രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.ശേഷം മാളികപ്പുറത്ത് ഗുരുസി.അയ്യപ്പഭക്തർക്ക് നാളെ കൂടി മാത്രമെ ദർശനത്തിനുള്ള അനുമതി ഉള്ളൂ.20ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15 ന് ഗണപതി ഹോമം.ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ…

Read More

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഫെബ്രുവരി 1ന് തുടങ്ങാൻ ആരംഭിച്ച യാത്ര ഒരു ദിവസം മുമ്പേ ആക്കുകയായിരുന്നു. ജനുവരി 31ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. സംശുദ്ധം, സദ്ഭരണം എന്നീ മുദ്രവാക്യങ്ങളുയർത്തിയാണ് യാത്ര. 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് യാത്ര സമാപിക്കുകയെന്ന് ഹസൻ പറഞ്ഞു…

Read More

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ കോളം ഉള്‍പ്പെടുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറുന്നതാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍…

Read More

കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് കേരളം തിരിച്ചുപിടിക്കുമെന്ന് എ കെ ആന്റണി

സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. കേരളം തിരിച്ചുപിടിക്കണം. ഹൈക്കമാൻഡ് നൽകിയ നിർദേശങ്ങളും ആന്റണി വിശദീകരിച്ചു. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞു. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസമാർജിക്കും. കേരളം തിരിച്ചുപിടിക്കണം ഭൂരിപക്ഷം സ്ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. അതിൽ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. കേരളത്തിലെ…

Read More

വയനാട് ‍ജില്ലയിൽ 68 പേര്‍ക്ക് കൂടി കോവിഡ്;66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20314 ആയി. 17213 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 128 മരണം….

Read More

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഉമ്മൻ ചാണ്ടി നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും ഉമ്മൻ ചാണ്ടി നയിക്കും. ഡൽഹിയിൽ കേരളാ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാനായും ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഉമ്മൻ ചാണ്ടിയെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറും ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ മുസ്ലിം ലീഗ് അടക്കമുള്ള…

Read More

മുകേഷ് അടക്കം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ്

നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, നെയ്യാറ്റിൻകര എംഎൽഎ എന്നിവർക്കാണ് കൊവിഡ് നാല് പേരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം 22ാം തീയതി വരെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

Read More