Webdesk

മുകേഷ് അടക്കം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ്

നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, നെയ്യാറ്റിൻകര എംഎൽഎ എന്നിവർക്കാണ് കൊവിഡ് നാല് പേരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം 22ാം തീയതി വരെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

Read More

വയനാട് ജില്ലാ പഞ്ചായത്ത് ;സ്ഥിരം സമിതി അധ്യക്ഷന്‍മാരായി

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് എസ്.ബിന്ദുവാണ് (മേപ്പാടി ഡിവിഷന്‍) ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ഉഷാ തമ്പിയേയും (പുല്‍പ്പള്ളി ഡിവിഷന്‍) പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി ബീന ജോസിനേയും (മുളളന്‍കൊല്ലി ഡിവിഷന്‍) തിരഞ്ഞെടുത്തു. പടിഞ്ഞാറത്തറ ഡിവിഷന്‍ അംഗം എം.മുഹമ്മദ് ബഷീറാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍. ജുനൈദ് കൈപ്പാണി (വെളളമുണ്ട ഡിവിഷന്‍) ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ്…

Read More

തിരുവനന്തപുരത്ത് വാഹനപരിശോധനക്കിടെ പോലീസിനെ ആക്രമിച്ച് സൈനികൻ; എസ് ഐയുടെ കൈ ഒടിഞ്ഞു

തിരുവനന്തപുരം പൂന്തുറയിൽ വാഹനപരിശോധനക്കിടെ പോലീസിനെ സൈനികൻ ആക്രമിച്ചു. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ കൈയ്ക്ക് പൊട്ടലുമുണ്ട്. സംഭവത്തിൽ കെൽവിൻ വിൽസ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു വനിതാ പോലീസുദ്യോഗസ്ഥയോട് ഇയാൾ മോശമായി പെരുമാറിയതായും പോലീസ് പറയുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്.

Read More

തൈക്കുടത്ത് മൂന്ന് വയസ്സുകാരനെ തേപ്പു പെട്ടി വെച്ച് പൊള്ളിച്ചു; സഹോദരി ഭർത്താവ് അറസ്റ്റിൽ

എറണാകുളം തൈക്കുടത്ത് മൂന്നാം ക്ലാസുകാരന് നേരെ യുവാവിന്റെ കൊടുംക്രൂരത. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് കാലിൽ ചട്ടുകം പഴുപ്പിച്ചും തേപ്പു പെട്ടി ഉപയോഗിച്ചും പൊള്ളിച്ചു. അങ്കമാലി സ്വദേശി പ്രിൻസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു 21കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സഹോദരിയുടെ ഭർത്താവ് എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ എട്ട് വയസ്സുകാരന്റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തി ആയിട്ടില്ല. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട് കുട്ടികളുടെ പിതാവ് ഒരുവർഷമായി തളർന്നുകിടക്കുകയാണ്….

Read More

സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിലെ ഇളവ് ബിഎസ്എൻഎൽ വർധിപ്പിച്ചു

കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ നൽകി വരുന്ന ഇളവ് അഞ്ചിൽ നിന്ന് 10 ശതമാനമാക്കി ബി.എസ്.എൻ.എൽ. വർധിപ്പിച്ചു. ലാൻഡ് ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബി.എസ്.എൻ.എലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ…

Read More

കൊവിഡ്: രാജ്യത്ത് രോഗമുക്തരും സജീവരോഗികളും തമ്മിലുള്ള വ്യത്യാസം ഒരു കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗമുക്തരും സജീവ രോഗികളും തമ്മിലുള്ള വ്യത്യാസം ഒരു കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 1,02,11,324 ആയി. വിവിധ ആശുപത്രികളിലായി 2,08,012 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. വ്യത്യാസം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ രോഗമുക്തരുടെ എണ്ണം സജീവ രോഗികളുടെ 50 ഇരട്ടിയാണ്. നിലവില്‍ ഇവ തമ്മിലുളള വ്യത്യാസം 1,02,11,342ആണ്. 96.59 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 14,457 പേര്‍ 24 മണിക്കൂറിനുളളിലാണ് ആശുപത്രി വിട്ടത്. രാജ്യത്ത് പുതുതായി…

Read More

എട്ടു വയസ്സുകാരനെ സഹോദരി ഭര്‍ത്താവ് കാലില്‍ പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാല് പൊള്ളിച്ച് സഹോദരി ഭര്‍ത്താവ്. സംഭവുമായി ബന്ധപെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാലിന്റെ അടിയില്‍ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു പൊള്ളിച്ചത്. തന്നെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് കുട്ടി മൊഴി നല്‍കി. കൊച്ചി തൈക്കുടത്താണ് സംഭവം. സഹോദരി ഭര്‍ത്താവ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരു വര്‍ഷമായി കുട്ടിയുടെ പിതാവ് തളര്‍വാതം വന്ന് കിടപ്പിലാണ്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നു. അങ്കമാലി സ്വദേശിയായ…

Read More

വിവാദ പ്രസ്താവകൾ വേണ്ട; പരിഷ്‌കരണ നടപടികൾ തുടരാം: ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി

കെഎസ്ആർടിസിയെ അഴിമതി തുറന്നു പറയുകയും ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്ത എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. സിഐടിയു അടക്കമുള്ള തൊഴിലാളി യൂനിയനുകൾ ബിജു പ്രഭാകറിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി കെഎസ്ആർടിസിയിൽ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും എന്നാൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. തന്റെ നിലപാടുകൾ ബിജു പ്രഭാകർ മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. സ്ഥാപനത്തെ ശുദ്ധീകരിക്കാനുള്ള നിലപാടുകളുമായി മുന്നോട്ടു പോകുമ്പോൾ ചിലർ അതിന് തുരങ്കം വെക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. മാനേജ്‌മെന്റിനെതിരെ…

Read More

കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ആവശ്യം; ഇടപെടാനില്ലെന്ന് സുപ്രീം കോടതി

റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്‌നം പോലീസിന്റെ വിഷയമാണ്. അത്തരത്തിൽ തീരുമാനമെടുക്കാൻ പോലീസിന് അവകാശമുണ്ടല്ലോയെന്നും കോടതി ചോദിച്ചു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് ഇനി റിപബ്ലിക് ദിനത്തിന്റെ അടുത്ത ദിവസം പരിഗണിക്കും. വിഷയത്തിൽ ഇടപെടുന്നില്ലെന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചോദിച്ചു. എഴുതി നൽകിയാൽ ഡൽഹി പോലീസിന്റെ…

Read More

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരു വർഷത്തോളം കിടപ്പിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഹിന്ദി ചലചിത്രലോകത്ത് സംഗീതജ്ഞനായും സംഗീത സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു. 1957-ൽ മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീട് ഗുജറാത്തി ചിത്രങ്ങളിലും പാടി. മൃണാൾ സെന്നിന്റെ ഭുവൻഷോം ഉൾപ്പെടെയുള്ള ചിത്രങ്ങളിലെയും സരിഗമയുടെ ആൽബങ്ങളിലെയും ആലാപനത്തിലൂടെ ശ്രദ്ധ നേടി. ഇതിനിടെ ബൈജു ബാവ്രയെന്ന ഗായകന്റെ വേഷത്തിൽ…

Read More