Headlines

Webdesk

സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 7,570 പേർക്ക് രോഗമുക്തി.10,471 പേർക്ക് സമ്പർക്കം വഴി രോഗം.ഇന്ന് 23 മരണം സ്ഥിരീകരിച്ചു. 95918 പേർ നിലവിൽ ചികിത്സയിലുണ്ട്. 10471 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 952 പേരുടെ രോഗ ഉറവിടം അറിയില്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 116 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 66,228 സാമ്പിളുകൾ പരിശോധിച്ചു

Read More

ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി അന്തരിച്ചു

മലപ്പുറം: ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി (61) അന്തരിച്ചു. വൃക്കരോ​ഗത്തേത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ മൊയ്തു തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം യാത്ര ചെയ്തു. 20 ഭാഷകള്‍ സ്വായത്തമാക്കി. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്. ഇതിനിടയില്‍ ഇറാനില്‍ സൈനികസേവനം നടത്തി. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായി. യാത്രകള്‍ക്കിടെ ശേഖരിച്ച പുരാവസ്തുക്കളുടെ വന്‍ശേഖരം ചികിത്സയ്ക്കുള്ള ആവശ്യത്തിനായി ഈയിടെ അദ്ദേഹം കൊണ്ടോട്ടിയിലുള്ള…

Read More

കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു

മാനന്തവാടി: കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു കാട്ടിക്കുളം എടയൂര്‍ക്കുന്ന്കുഞ്ഞുമോന്‍ (45) ആണ് മരിച്ചത്. പുഴവയലിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിര്‍മ്മാണ തൊഴിലാളി ആയ കുഞ്ഞുമോനെ വീടിന്റെ തറയോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചൂ വെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് രോഗമുക്തി നേടിയ ശേഷമാണ് ഇദ്ദേഹം തൊഴിലിടത്തില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു വൈദ്യുതാഘാതമേറ്റതായി സംശയം.ഭാര്യ ഷീജ .മകൻ…

Read More

സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് എ.പി. ജെ. അബ്ദുൾ കലാം അക്കാദമിക് ലീഡർ അവാർഡ്

കൽപ്പറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ക്രിസ്റ്റീന (സാലിമ വർഗീസ് ) സോഷ്യൽ റിസേർച്ച് സൊസൈറ്റിയുടെ 2020ലെ എ.പി.ജെ അബ്ദുൽകലാം അക്കാദമിക് ലീഡർ അവാർഡ്. ഒക്ടോബർ 15ന് തൃശ്ശൂർ ഐ സി എസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ അവാർഡ് ദാനം നടക്കുമെന്ന് സോഷ്യൽ റിസർച്ച് സൊസൈറ്റി ചെയർമാൻ പ്രൊഫസർ ഡോക്ടർ നിസാം റഹ്മാൻ അറിയിച്ചു. മാനന്തവാടി വിൻസെൻറ് ഗിരിയിലെ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ്…

Read More

ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവി അൽഹസക്ക് സ്വന്തം

ദമാം: ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവിയുമായി അൽഹസ ഗിന്നസ് ബുക്കിൽ. കൂറ്റൻ ഭൂഗർഭജല സ്രോതസ്സിനെ അവലംബിക്കുന്ന 280 കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് 25 ലക്ഷം ഈത്തപ്പനകൾ അൽഹസ ശാദ്വല ഭൂമിയിൽ വളരുന്നു. അൽഹസ മരുപ്പച്ചയുടെ വിസ്തീർണം 85.4 ചതുരശ്ര കിലോമീറ്ററാണ്. അൽഹസ മരുപ്പച്ചയെ കുറിച്ച് ഗിന്നസ് ബുക്കിന് പരിചയപ്പെടുത്തിയത് ഹെറിറ്റേജ് കമ്മീഷനാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ നേരത്തെ അൽഹസയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഉലയിലെ മദായിൻ സ്വാലിഹും ദിർഇയ്യയിലെ അൽതുറൈഫ് ഡിസ്ട്രിക്ടും ഹിസ്റ്റൊറിക് ജിദ്ദയും…

Read More

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് മുങ്ങി, ഒളിവില്‍ കഴിഞ്ഞത് ഏറുമാടത്തിൽ, ഒടുവിൽ അറസ്റ്റിൽ

കിളിമാനൂർ: സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും കൈക്കലാക്കുകയും ചെയ്തയാൾ അറസ്റ്റിൽ. വെള്ളല്ലൂർ കുഞ്ചയവിള അജി മന്ദിരത്തിൽ അരുണി (കുഞ്ഞാലി-27)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റുചെയ്തത് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത് അറിഞ്ഞ ഇയാൾ ഒളിവിൽ പോയി. കല്ലറ മുതുവിള കല്ലുവരമ്പിലെ കൃഷിയിടത്തിലുള്ള ഏറുമാടത്തിലാണ് ഒളിവിൽ കഴിഞ്ഞത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഒളിവിൽപോയത്. പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി കാണിച്ച് ഇയാളുടെ മാതാവ് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. ഇയാൾ…

Read More

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരം; ഇന്നലെ മാത്രം 17,000ത്തില്‍ അധികം രോഗികള്‍

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം സ്ഥിരീകരിച്ചിരിക്കുന്നത് 17,000ത്തില്‍ കൂടുതല്‍ രോഗികളെയാണ്. ഇംഗ്ലണ്ടില്‍ 200ല്‍ കൂടുതല്‍ പട്ടണങ്ങളില്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് അവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് പുതിയ വൈറസ് ഹീറ്റ് മാപ്പ് വെളിപ്പെടുത്തുന്നത്. അതുപോലെ തന്നെ കോവിഡ് വ്യാപനം പിടിവിട്ടിരിക്കുന്ന നിരവധി നഗരങ്ങളിലും കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.കോവിഡ് രൂക്ഷമായിടങ്ങളില്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തെ മാതൃകയാക്കിയിട്ടുള്ള ത്രിതല ലോക്ക്ഡൗണാണ്…

Read More

എറണാകുളത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ രണ്ട് പേര്‍ കൂടി മരിച്ചു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് എന്നിവരാണ് മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും മരിച്ചത്. രോഗം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആലുവ സ്വദേശി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ 1201 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Read More

‘ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയം അതിശയകരം; 2022-ല്‍ എക്കാലത്തെയും മികച്ച മത്സരം നടക്കും’: ഫിഫ പ്രസിഡന്റ്

ദോഹ: ഖത്തറില്‍ 2022-ല്‍ നടക്കാനൊരുങ്ങുന്ന ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നേരിട്ട് കണ്ടുമനസ്സിലാക്കുന്നതിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്റ്റേഡിയം സന്ദര്‍ശിച്ചു. പരമ്പരാഗത അറബ് കൂടാരത്തിന് സമാനമായി രൂപകല്‍പ്പന ചെയ്ത 60,000 കാണികള്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള അല്‍ ബെയത് സ്റ്റേഡിയം ജിയാനി സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ ഫിഫ പ്രസിഡന്റ് അനുമോദിച്ചു. ”ഈ അതിശയകരമായ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നത് തികച്ചും സന്തോഷകരമാണ്. 2022 നവംബര്‍ 21-ന് ഞങ്ങള്‍ എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പ് ആരംഭിക്കും,” ഇന്‍ഫാന്റിനോ…

Read More

വയലാർ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്; ഒരു വെർജീനിയൻ വെയിൽകാലം പുരസ്‌കാരത്തിന് അർഹമായ കൃതി

ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിക്കാണ് അവാർഡ്. തിരുവനന്തപുരത്ത് ചേർന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിന് ശുപാർശ ചെയ്തത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപവുമാണ് അവാർഡ്. ഡോ. കെ. പി. മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ. മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ

Read More