Webdesk

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56…

Read More

ഞങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ ചോര്‍ത്തില്ല; വിവരങ്ങളെല്ലാം സുരക്ഷിതം; സ്റ്റാറ്റസില്‍ ഓര്‍മപ്പെടുത്തലുമായി വാട്‌സ് ആപ്പ്

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വ്യക്തിഗത വിവരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നില്ലെന്ന ചര്‍ച്ചകള്‍ സജീവമാനുന്നതിനിടെ ഉപയോക്താക്കളുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ ഓര്‍മപ്പെടുത്തലുമായി കമ്പനി.ഞങ്ങള്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്, ഞങ്ങള്‍ക്ക് നിങ്ങളുടെ സംഭാഷണങ്ങള്‍ വായിക്കുവാനോ കേള്‍ക്കുവാനോ കഴിയില്ല, നിങ്ങള്‍ പങ്കുവയ്ക്കുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ ഞങ്ങള്‍ കാണുന്നില്ല. ഞങ്ങള്‍ നിങ്ങളുടെ കോണ്‍ടാക്ട് ഡീറ്റെയ്ല്‍സ് ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നില്ല എന്നിങ്ങനെ നാല് ടെക്സ്റ്റ് ഇമേജുകളാണ് ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ കമ്പനിയുടെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് വരുന്നത്.വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതോടെ ഉപയോക്താക്കളുടെ…

Read More

വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു

വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മാനന്തവാടി പന്നിച്ചാൽ പാറക്കൽ മാമി (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് മരിക്കുന്ന രണ്ടാമത്തെയാളാണ്. പിലാക്കാവ് പി.എം.എസ്. തങ്ങൾ ആണ്  രാവിലെ മരിച്ചത്.  

Read More

ചൈനയില്‍ ഐസ്‌ക്രീമില്‍ കൊവിഡ് സാന്നിധ്യം; ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

ബെയ്ജിങ്: ലോകത്ത് പടര്‍ന്നുപിടിച്ച കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്ന് ആശങ്കയുണര്‍ത്തുന്ന പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഐസ്‌ക്രീമിന്റെ സാംപിളുകളില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹോദര പ്രസിദ്ധീകരണമായ ലൈവ് ഹിന്ദുസ്ഥാന്‍ റിപോര്‍ട്ട് ചെയ്തു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലാണ് ആദ്യമായി ഇത്തരമൊരു സംഭവം റിപോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് 2,089…

Read More

ഉരുള്‍പ്പൊട്ടല്‍: ഇന്തോനീസ്യയില്‍ 31 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 31 പേര്‍ മരിച്ചു. ഇന്തോനീസ്യയിലെ വെസ്റ്റ് വെസ്റ്റ് ജാവ പ്രവിശ്യയില്‍ സുമെഡാങ് ജില്ലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ഏജന്‍സി അറിയിച്ചു. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. പ്രദേശത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ സമാനമായ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവ ഏത് നിമിഷവും അടര്‍ന്നുവീണേക്കാവുന്ന അവസ്ഥയിലുമാണ്. പ്രദേശത്തുനിന്ന് ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 1,020 പേരെ മാറ്റിയതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 56 പേര്‍…

Read More

കാബൂളിൽ സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു

അഫ്ഗാന് തലസ്ഥാനമായ കാബൂളിൽ സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല ജഡ്ജിമാർ കോടതിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. തോക്കുധാരികൾ ഇവരുടെ വാഹനത്തെ തടയുകയും വെടിയുതിർക്കുകയുമായിരുന്നു. ജഡ്ജിമാരുടെ ഡ്രൈവർക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

Read More

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂരാണ് എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ അവതരിപ്പിച്ചത്. ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും…

Read More

ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ 47 കളിക്കാര്‍ ക്വാറന്റൈനില്‍; പരിശീലനത്തിന് പോലും പോകാനാവാതെ ക്വാറന്റീനിയാലവരില്‍ പ്രമുഖ കളിക്കാരേറെ

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയ ഡസന്‍ കണക്കിന് കളിക്കാര്‍ 14 ദവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. മെല്‍ബണിലേക്ക് ഇവര്‍ വന്ന രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍കരുതലായി കളിക്കാരെ ക്വാറന്റൈനിലാക്കിയിരിക്കുന്നത്. തല്‍ഫലമായി ഇവര്‍ പരിശീലനത്തിന് പോലും പോകാതെ മുറികളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ലോസ് ഏയ്ജല്‍സില്‍ നിന്നും അബുദാബിയില്‍ നിന്നും വിക്ടോറിയയിലേക്കെത്തിയ രണ്ട് വിമാനങ്ങളിലുള്ള 47 കളിക്കാര്‍ അടക്കമുള്ള 120 യാത്രക്കാരാണ് ക്വാറന്റൈനില്‍ പോകേണ്ടി വന്നിരിക്കുന്നത്. വിമാനങ്ങളിലെ മൂന്ന് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ നടപടി. വെള്ളിയാഴ്ച…

Read More

രാജ്യത്ത് ആദ്യമായി തടാകങ്ങളില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളം

കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടാകങ്ങളില്‍ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഗോള്‍ഫ് കോഴ്സിലെ രണ്ടുതടാകങ്ങളില്‍ മൊത്തം ഒരേക്കറോളം വിസ്തൃതിയില്‍ സ്ഥാപിച്ച ഒഴുകുന്ന സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോര്‍ജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയര്‍ന്നു. ഹരിത ഊര്‍ജ ഉല്‍പാദനത്തില്‍ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച്…

Read More

മദ്യവില്‍പന ഇനി രാവിലെ 10മുതൽ വൈകിട്ട് 9വരെ.ആപ്പ് ഒഴിവാക്കിയാലും അകലം പാലിക്കണം. 5പേരിൽ കൂടരുത്: പുതിയ നിർദ്ദേശങ്ങളുമായി ബിവ്‌റേജസ് കോര്‍പറേഷൻ

മദ്യവില്‍പന ശാലകളുടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് ബിവ്‌റേജസ് കോര്‍പറേഷന്‍ എംഡി. കൗണ്ടുകള്‍ക്ക് മുന്നില്‍ ഒരേ സമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. ഉപഭോക്താക്കള്‍ തമ്മില്‍ ആറടി അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മദ്യം വാങ്ങാനുള്ള ആപ്ലിക്കേഷന്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശം. രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രവര്‍ത്തന സമയം. ഉപഭോക്താക്കള്‍ അകലം പാലിച്ച്‌ നില്‍ക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച്‌ അടയാളപ്പെടുത്തണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ വരുന്നവരെ പരിശോധിപ്പിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ…

Read More