Headlines

Webdesk

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. സിനിമാ മേഖലയിൽ നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി കേസിൽ നേരത്തെ ഹൈക്കോടതിയിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് അടക്കമുള്ള ഉപാധികളോടെയായിരുന്നു…

Read More

കോഴിക്കോട് വൻ സ്വർണവേട്ട; നേത്രാവതി എക്‌സ്പ്രസിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണവേട്ട. നേത്രാവതി എക്‌സ്പ്രസിൽ നിന്നും നാലര കിലോ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് ആർ പി എഫ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതാണ് ഇവ.  

Read More

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസ സമരം ആരംഭിച്ചു

ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉപവാസ സമരം ആരംഭിച്ചു. പൂന്തുറയിലാണ് സമരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു കള്ളങ്ങൾ പിടിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമം. സ്പ്രിംക്ലറിൽ അടക്കം അത് കണ്ടു. ഇഎംസിസി ഫ്രോഡ് കമ്പനിയാണെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ഇപ്പോൾ പറയുന്നത്. അത്തരം റിപ്പോർട്ട് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിൽ പുറത്തുവിടാൻ ഫിഷറീസ് സെക്രട്ടറി തയ്യാറാകണം ചെന്നിത്തല പറയുന്ന അഴിമതികളെല്ലാം ശരിവെക്കുന്നതാണ് സർക്കാർ…

Read More

തിരുവല്ല അഭയകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി

തിരുവല്ല അഭയകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി. തുവലശ്ശേരി, വെൺപാലവട്ടം സ്വദേശികളായ 16, 15 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇവരെ കാണാതായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കുട്ടികൾ സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയിരിക്കുമെന്നാണ് കരുതുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിന് എതിർവശത്തുള്ള അഭയകേന്ദ്രത്തിലാണ് കുട്ടികൾ താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുട്ടികളെ ഇവിടേക്ക് എത്തിച്ചത്.

Read More

കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു കൊണ്ടുപോയ ആൾ പിടിയിൽ; യാത്രക്ക് വേണ്ടി എടുത്തതാണെന്ന് പ്രതി

കൊട്ടാരക്കരയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പതിനാറ് ദിവസം കഴിഞ്ഞാണ് ഇയാൾ പിടിയിലാകുന്നത്. ഫെബ്രുവരി എട്ടിനാണ് ആർസി 354ാം നമ്പർ ബസ് ഇയാൾ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 27 കിലോമീറ്റർ അകലെ പാരിപ്പള്ളി റോഡരികിൽ നിന്ന് ബസ് കണ്ടെത്തുകയായിരുന്നു

Read More

ബൈക്കിൽ പോകവെ കുടുംബത്തെ ആക്രമിച്ച പുലിയെ യുവാവ് കൊലപ്പെടുത്തി

കർണാടകയിൽ ബൈക്കിൽ കുടുംബത്തോടൊപ്പം പോകവെ ആക്രമിച്ച പുലിയെ യുവാവ് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിൽ പുലി ചാകുകയും ചെയ്തു. ഹാസൻ അർസിക്കര ഗ്രാമത്തിലെ രാജഗോപാൽ നായിക്, ഭാര്യ ചന്ദ്രമ്മ, മകൾ കിരൺ എന്നിവർ ബൈക്കിൽ പോകവെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കിരണിന്റെ കാലിൽ കടിച്ച ശേഷം പുലി ചന്ദ്രമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ശ്വാസം മുട്ടി പുലി ചാകുകയായിരുന്നു ബഹളം കേട്ടുവന്ന നാട്ടുകാരാണ് രാജഗോപാലിനെയും കുടുംബത്തെയും…

Read More

സ്വര്‍ണ വില വീണ്ടും 35,000ന് താഴെ; പവന് 280 രൂപ കുറഞ്ഞു

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 35,000ന് താഴെ. പവന് 280 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 34,720 രൂപ. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ഇന്നലെ 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. കേന്ദ്ര ബജറ്റില്‍ ഇറക്കുതി തീരൂവ…

Read More

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആർഎസ്എസുകാരൻ നന്ദുവാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് നന്ദുവിന്റെ വീട് സന്ദർശിക്കും സംഭവത്തിൽ ആറ് എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പോലീസ് പറയുന്നു. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നാഗംകുളങ്ങര കവലയിൽ വെച്ചാണ് ഇരുവിഭാഗം…

Read More

താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി തുടരുന്നു; മിനി ബസ് സർവ്വീസ് തുടരും

കൽപ്പറ്റ:താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസ്സിൽ കയറാറുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു.

Read More

പാചകവാതക വില കൂട്ടി

  പാചകവാതക വില കൂട്ടി ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില ഇന്നും കൂട്ടി.സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ വില 801 രൂപ. പുതിയ വില നിലവിൽ വന്നു.  

Read More