Headlines

Webdesk

പാചകവാതക വില കൂട്ടി

  പാചകവാതക വില കൂട്ടി ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില ഇന്നും കൂട്ടി.സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ വില 801 രൂപ. പുതിയ വില നിലവിൽ വന്നു.  

Read More

രാഹുലിന്റെ വടക്കേന്ത്യൻ പരാമർശം: വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും രംഗത്ത്. പ്രസ്താവനയിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് ആനന്ദ് ശർമ അഭിപ്രായപ്പെട്ടു. രാഹുലിന്റെ പ്രസ്താവനയിൽ നേരത്തെ കപിൽ സിബലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു വോട്ടർമാർ ബുദ്ധിയുള്ളവരാണെന്നും അവരുടെ ക്ഷമ പരീക്ഷിക്കരുതെന്നുമായിരുന്നു സിബലിന്റെ വാക്കുകൾ. രാഹുലിന്റെ പരാമർശം നേരത്തെ ബിജെപി ദേശീയതലത്തിൽ തന്നെ വിവാദമാക്കി മാറ്റിയിരുന്നു. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ശ്രമമാണ് രാഹുലിന്റെ പരാമർശമെന്ന് ബിജെപി ആരോപിച്ചിരുന്നു. വടക്കേ ഇന്ത്യക്കാരെ രാഹുൽ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി…

Read More

വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ് ഡി പി ഐക്കാർ കസ്റ്റഡിയിൽ

ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പോലീസ് പറയുന്നു. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ട് ആർഎസ്എസ് പ്രവർത്തകൻ നന്ദുവാണ് കൊല്ലപ്പെട്ടത്. നാഗംകുളങ്ങര കവലയിൽ വെച്ചാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി…

Read More

നക്‌സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം

തിരുനെല്ലി കാട്ടിൽ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ നക്‌സൽ വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് എന്നിവർക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം വർഗീസ് കൊല്ലപ്പെട്ട് 51 വർഷത്തിന് ശേഷമാണ് തീരുമാനം. 1970 ഫെബ്രുവരി 18നാണ് വർഗീസ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിൽ വർഗീസിനെ കൊലപ്പെടുത്തുകയായിരുന്നു. കോൺസ്റ്റബിൾ രാമചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1998ൽ അന്ന് ഡിവൈഎസ്പിയായിരുന് ലക്ഷ്മണയുടെ നിർദേശപ്രകാരം താൻ വർഗീസിനെ കൊല്ലുകയായിരുന്നുവെന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തുകയായിരുന്നു….

Read More

പ്രതീക്ഷകളൊക്കെയും ഹിറ്റ്മാനിൽ; മൂന്ന് വിക്കറ്റ് വീണെങ്കിലും ഇന്ത്യൻ ലക്ഷ്യം കൂറ്റൻ ലീഡ്

അഹമ്മദാബാദ് ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് വൻ ലീഡ് ലക്ഷ്യമിട്ടാകും ഇന്ത്യ ഇറങ്ങുക. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലായിരുന്നു. ഇന്നലെ അവസാന ഓവറിൽ കോഹ്ലിയെ നഷ്ടപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. 57 റൺസുമായി രോഹിത് ശർമയും ഒരു റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രോഹിതിന്റെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷയേറെയും. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 112 റൺസിന് എല്ലാവരും പുറത്തായിരുന്നു. നിലവിൽ ഇംഗ്ലണ്ട് സ്‌കോറിനേക്കാൾ 13 റൺസ് പിന്നിലാണ്…

Read More

വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26460 ആയി. 24809 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1357 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1162 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വീണ്ടും കറക്കി വീഴ്ത്തി: ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; അക്‌സർ പട്ടേലിന് ആറ് വിക്കറ്റ്

അഹമ്മദാബാദ് പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 112 റൺസിന് പുറത്തായി. കേവലം 48.4 ഓവറുകൾ മാത്രമേ ഇംഗ്ലീഷ് നിരക്ക് പിടിച്ചു നിൽക്കാനായുള്ളു. ആറ് വിക്കറ്റുകൾ വീഴ്ത്തിയ അക്‌സർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത് രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിൽ പിച്ച് ആദ്യ ദിനം മുതലെ സ്പിന്നിനെ തുണച്ചു തുടങ്ങിയത് ഇന്ത്യക്ക് കരുത്തേകുകയായിരുന്നു. അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ ഒരു വിക്കറ്റെടുത്തു. നാല് പേർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാനായത്….

Read More

കാസര്‍കോട് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കാസര്‍കോട് നീലേശ്വരത്ത് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശി 65 വയസുള്ള ചന്ദ്രന്‍ മാരാര്‍, മകന്‍ പ്രസാദിന്റ ഭാര്യ 30 വയസുള്ള അഞ്ജു എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടില്‍ പോകുമ്പോള്‍ പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം.    

Read More

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം

പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് പി.എസ്.സി ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ നടപടി തുടങ്ങി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളുടെ എണ്ണമാണ് കുറയ്ക്കുന്നതെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു. പി.എസ്.സി പട്ടികയിൽ അഞ്ചിരട്ടിയിൽ അധികം പേരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുമെന്ന് എം. കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് പരീക്ഷകൾ ഉദ്യോഗാർത്ഥികൾ കാലങ്ങളായി ആവശ്യപ്പെടുകയാണ്. സ്‌ക്രീനിംഗ് ടെസ്റ്റുകൾ അപേക്ഷിക്കുന്ന കാറ്റഗറിയിലേക്ക്് മാത്രമായിരിക്കുമെന്നും എം. കെ. സക്കീർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. അപേക്ഷ…

Read More