Headlines

Webdesk

നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടി മികച്ച ശാസ്ത്രീയമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരില്‍ പുതിയ മാതൃക ഹോം സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ നിര്‍ഭയ…

Read More

അനധികൃതമായി മരം മുറിച്ചാല്‍ പത്ത് വർഷം തടവ്, പിഴ 60 കോടി

സൗദി അറേബ്യയിൽ അനധികൃതമായി മരം മുറിക്കുന്നവർക്ക് ശിക്ഷ കടുപ്പിച്ചു ഇനി മുതൽ അനുമതിയില്ലാതെ മരം മുറിക്കുന്നവർക്ക് പത്ത് വർഷം തടവും മൂന്ന് കോടി റിയാൽ ( 60 കോടി ഇന്ത്യൻ രൂപ) പിഴയും ലഭിക്കും. വിഷൻ 2030മായി ബന്ധപ്പെട്ട് ാരാജ്യത്ത് ഹരിതവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. മരത്തിന്റെ കടയ്ക്കലുള്ള മണ്ണ് നീക്കം ചെയ്യുക, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ നശിപ്പിക്കുകയോ ചെയ്യുന്നത് സൗദി പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണ്.

Read More

കൊല്ലം കോർപറേഷൻ കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം ദേശീയപാത തോട്ടപ്പള്ളി പാലത്തിൽ നടന്ന വാഹനാപകടത്തിൽ കോർപറേഷൻ കൗൺസിലറായ എ എം അൻസാരി മരിച്ചു. 50 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മകൻ അൻവറാണ് കാറോടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ ഇടിക്കുകയായിരുന്നു. അൻസാരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അൻവറിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവർക്കും സാരമായ പരുക്കുകളില്ല. കൊല്ലം ഡിസിസി അംഗം കൂടിയാണ് അൻസാരി

Read More

ബീഹാറിൽ തീരുമാനം: നിതീഷ് കുമാർ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

ബിഹാറിൽ നിതീഷ് കുമാർ നാലാം തവണയും മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിതീഷിനെ നേതാവായി തെരഞ്ഞെടുത്തു. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് പട്‌നയിൽ യോഗം ചേർന്നത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നിതീഷ് ഉടൻ ഗവർണറെ കാണും. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്ത് സുശീൽ മോദി തുടരും. സുപ്രധാന വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നാണ്‌സൂചന കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടും ബിജെപിയുടെ പ്രകടനമാണ് ബിഹാറിൽ എൻഡിഎക്ക് വീണ്ടും ഭരണം നേടിക്കൊടുത്തത്. ബിജെപി…

Read More

കാട്ടു ചിമ്പാൻസികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചു

പശ്ചിമാഫ്രിക്കയിലെ കാട്ടു ചിമ്പാൻസികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചു. കാന്റാൻഹെസ് നാഷണൽ പാർക്ക്, ഐവറി കോസ്റ്റിലെ തായ് നാഷണൽ പാർക്ക് എന്നിവിടങ്ങളിലുള്ള ചിമ്പാൻസികൾക്കാണ് കുഷ്ഠരോ​ഗം പിടിപെട്ടതെന്ന് വിദ​ഗ്ധർ പറയുന്നു. എക്സറ്റെർ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. കിംബർലി ഹോക്കിംഗ്സ്, ജർമ്മനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൃ​ഗ ഡോക്ടർ. ഫാബിയൻ ലിയാൻഡെർട്സ് എന്നിവർ ചേർന്ന നടത്തിയ ​ഗവേഷത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‘സയൻസ് മാ​ഗസിൻ’ ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.

Read More

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവബംർ 17,18 തീയതികളിൽ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടര്‍ന്ന് ജാഗ്രതാ നിർദേശങ്ങളും കാലവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കിയത്.

Read More

വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു

ബംഗാളി വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസായിരുന്നു. കൊൽക്കത്തയിലെ ബെൽ വ്യൂ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ്. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ്…

Read More

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. 86000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. 42000 പേർ കാത്തിരിപ്പ് പട്ടികയിലുമുണ്ട്. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം. നിലയ്ക്കൽ ഭക്തരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയവർക്ക് നിലയ്ക്കലിലെ പരിശോധന കൂടാതെ സന്നിദാനത്തേക്ക് പ്രവേശിക്കാം . അനുവദിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സന്ദീപിനെ മാപ്പുസാക്ഷിയാക്കും, ലക്ഷ്യം ശിവശങ്കർ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. ഇ ഡിയുടേതാണ് നീക്കം. എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. എന്നാൽ ഇതിന് മതിയായ തെളിവുകൾ നിരത്താൻ ഇ ഡിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടിതിയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം ആരംഭിച്ചത്. സന്ദീപിന്റെ രഹസ്യ മൊഴി നൽകുന്നതിനുള്ള അപേക്ഷ വരും…

Read More

ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം; ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു

ഒരിടവേളക്ക് ശേഷം ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡൽഹി ഗവർണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, നീതി ആയോഗ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അമിത് ഷാ യോഗം വിളിച്ചത്. ദീപാവലി ആഘോഷത്തിന്റെ പേരിൽ നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടിരുന്നു. പടക്ക നിരോധനവും നടപ്പായില്ല. ലോക്ക് ഡൗണിന്…

Read More