Headlines

Webdesk

ഹെല്‍മറ്റ് മാനദണ്ഡം പരിഷ്‌കരിച്ചു; ഇനി ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊച്ചി: ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ധരിക്കുന്ന ഹെല്‍മറ്റിനുള്ള ബി ഐ എസ് മാനദണ്ഡം’ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു.ഇരുചക്ര മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് (S.O 4252(E), 26.11.2020) കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെല്‍മറ്റുകളില്‍ ബി ഐ എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് (quality control order)എന്നിവ നിര്‍ബന്ധമാക്കി.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത്…

Read More

കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വലുപ്പം നിയന്ത്രിക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: പ്രകൃതി ചൂഷണം നിയന്ത്രിക്കുന്നതിനു വേണ്ടി വീടുനിര്‍മാണത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ശുപാര്‍ശയുമായി നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപോര്‍ട്ട്. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. വ്യക്തികള്‍ സ്വന്തം ചിലവിലാണ് വീട് നിര്‍മിക്കുന്നതെങ്കിലും എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രകൃതി വിഭവങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. അനുവദിനീയമായ പരിധിയില്‍ കൂടുതല്‍ വലുപ്പമുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍നിന്ന് പാറവിലയോടൊപ്പം അധികനികുതി ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതോടൊപ്പം ചൂഷണമൊഴിവാക്കാന്‍ പാറക്വാറികളുടെ നടത്തിപ്പിന് വ്യക്തിഗത ലൈസന്‍സ് നല്‍കുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ…

Read More

രാജ്യത്ത് ആകെ 93.51 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 1.36 ലക്ഷം, 24 മണിക്കൂറിനിടെ 41,322 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,51,110 ആയി. ഒറ്റ ദിവസം 485 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,36,200 പേരാണ് വൈറസിന് കീഴടങ്ങി ഇതുവരെ മരണപ്പെട്ടത്. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 41,452 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 87,59,969 ആണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍…

Read More

നിവാര്‍ ചുഴലിക്കാറ്റ്: നാല് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് കെടുതിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. 18 ജില്ലകളില്‍ ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. രണ്ടായിരത്തോളം മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് വ്യാപകമായ തോതില്‍ കൃഷിനാശവുമുണ്ടായി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പളനിസ്വാമിയെ ഫോണില്‍ വിളിച്ച് വിലയിരുത്തി. തമിഴ്‌നാടിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം…

Read More

വാഹനത്തിന് മുകളിൽ കയറി ജലപീരങ്കി ഓഫ് ചെയ്ത് കർഷകൻ; കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ്

ഡൽഹി ചലോ കർഷക മാർച്ചിനിടെ പോലീസിന്റെ ജലപീരങ്കിയിൽ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഹരിയാനയിലെ അംബാലയിൽ നിന്നുള്ള നവദീപ് സിംഗിനെതിരെയാണ് കേസ്. കർഷക സംഘടന നേതാവ് ജയ് സിംഗിന്റെ മകനാണ് നവ്ദീപ് കർഷകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെയാണ് നവ്ദീപ് വാഹനത്തിന് മുകളിൽ കയറുകയും ടാപ് ഓഫ് ചെയ്തതും. സമൂഹ മാധ്യമങ്ങളിൽ നവ്ദീപിന്റെ ചെയ്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ പ്രതികാര നടപടി

Read More

വാഹനത്തിന് മുകളിൽ കയറി ജലപീരങ്കി ഓഫ് ചെയ്ത് കർഷകൻ; കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ്

ഡൽഹി ചലോ കർഷക മാർച്ചിനിടെ പോലീസിന്റെ ജലപീരങ്കിയിൽ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഹരിയാനയിലെ അംബാലയിൽ നിന്നുള്ള നവദീപ് സിംഗിനെതിരെയാണ് കേസ്. കർഷക സംഘടന നേതാവ് ജയ് സിംഗിന്റെ മകനാണ് നവ്ദീപ് കർഷകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെയാണ് നവ്ദീപ് വാഹനത്തിന് മുകളിൽ കയറുകയും ടാപ് ഓഫ് ചെയ്തതും. സമൂഹ മാധ്യമങ്ങളിൽ നവ്ദീപിന്റെ ചെയ്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ പ്രതികാര നടപടി

Read More

സുൽത്താൻ ബത്തേരിയിൽ മുക്കാൽ കോടി രൂപയുടെ പാൻമസാല വേട്ട; രണ്ടു പേർ പിടിയിൽ

സുൽത്താൻ ബത്തേരിയിൽ വാഹന പരിശോധനക്കിടെ എക്സൈസ് നിരോധിതപാൻമസാല പിടികൂടി. മൈസൂരിൽ നിന്നും സ്ഥാനത്തേക്ക് ദോസ്ത് ഗുഡ്സ് വാഹനത്തിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75000 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിൻ്റെ ഡ്രൈവർ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി അജ്മൽ (25) ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻ്റലിജൻ്റ്സും, ബത്തേരി എക്സൈസ് റെയിഞ്ചും ചേർന്നാണ് നിരോധിത പാൻ…

Read More

കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് നിർമാണ സ്ഥാപനങ്ങളിൽ

കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമാണ സ്ഥാപനങ്ങൾ സന്ദർശിക്കും. വാക്‌സിൻ വിതരണ ഒരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സിഡഡ് ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തുക. വാക്‌സിൻ എപ്പോൾ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇതാദ്യമായാണ് പ്രധാനമന്ത്രി വാക്‌സിൻ പുരോഗതി നേരിട്ടെത്തി വിലയിരുത്തുന്നത്.

Read More

ഡൽഹി ചലോ മാർച്ച് മൂന്നാം ദിവസത്തിലേക്ക്; പിൻമാറാതെ കരളുറപ്പോടെ കർഷകർ

കാർഷിക നിയമത്തിനെതിരായ കർഷകരുടെ പ്രക്ഷോഭം ഡൽഹിയിലും പരിസര പ്രദേശത്തുമായി തുടരുകയാണ്. ഡൽഹി-ഹരിയാന അതിർത്തിയിൽ സംഘർഷാവസ്ഥക്ക് ഇപ്പോഴും അയവില്ല. ഡൽഹി ബുറാഡിയിൽ സമരത്തിന് അനുമതി നൽകാമെന്ന പോലീസ് നിർദേശം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ ഡൽഹിയിൽ പ്രവേശിച്ചിരുന്നു എന്നാൽ ജന്തർ മന്ദിറിലോ രാംലീല മൈതാനിയിലോ പ്രതിഷേധിക്കാൻ സ്ഥലം നൽകണമെന്ന ആവശ്യമുന്നയിച്ച് ഭൂരിഭാഗം കർഷകരും ഹരിയാന അതിർത്തിയിൽ തുടരുകയാണ്. മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് ഇന്നലെ ഹരിയാന അതിർത്തിയിൽ വെച്ച് കർഷകർക്ക് നേരെ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു….

Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More