Headlines

Webdesk

തിരുവനന്തപുരത്ത് വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പട്ടംകുഴിച്ചപ്പാറയിൽ താജുദ്ദീന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. താജുദ്ദീൻ ഒളിവിലാണ്. ഇയാളുടെ സുഹൃത്തായ മാധവനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. മാധവന്റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല

Read More

മാവോയിസ്റ്റ് ഭീഷണി : വയനാട്ടില്‍ 112 പ്രശ്നബാധിത ബൂത്തുകള്‍

കൽപ്പറ്റ : വയനാട്ടിൽ വയനാട്ടില്‍ 112 പ്രശ്നബാധിത ബൂത്തുകൾ . ഇവിടെ വെബ് കാസ്റ്റിംഗും അധിക സുരക്ഷയും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം. മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ വയനാട് ജില്ലയിലാണ്. മൂന്ന് താലൂക്കുകളിലായി 112 നക്‌സല്‍ ഭീഷണി ബൂത്തുകളുണ്ടെന്നാണ് കണക്ക്. കൂടുതല്‍ സേനകളെ ഇവിടെ വിന്യസിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തി ഈ ബൂത്തുകളെ നിരീക്ഷിക്കും.ഇതല്ലാതെ മറ്റ് പ്രശ്‌നബാധിത ബൂത്തുകള്‍ ജില്ലയില്‍ കാര്യമായി…

Read More

പനമരത്ത് കോവിഡ് വ്യാപനം രൂക്ഷം: കണ്ടൻമെൻറ് സോണിൽ കടകളടച്ചു : ബീവറേജ്സ് ഔട്ട്ലെറ്റിൽ ആൾക്കൂട്ടം

കൽപ്പറ്റ: പനമരത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ട്യ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച ടൗണിൽ പച്ചക്കറികൾ ,മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനം ഒഴികെയുള്ള കടകളെല്ലാം അടച്ചു . പോലീസും ആരോഗ്യവകുപ്പും നിർദേശിച്ചതിനെ തുടർന്നാണ് കടകൾ അടച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ രോഗവ്യാപനം രൂക്ഷമാണ്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് കടകൾ അടപ്പിച്ചത്. എന്നാൽ ബിവറേജ് ഔട്ട്ലെറ്റ് തുറന്നു പ്രവർത്തിക്കുന്നതിനാൽ പരിസരത്ത് വൻ ആൾക്കൂട്ടമാണ്. മദ്യ വില്പന ശാല അടക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേക നിർദ്ദേശം…

Read More

കൊവിഡ് വാക്‌സിൻ നിർമാണം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രിയുടെ സന്ദർശനം ആരംഭിച്ചു

കൊവിഡ് വാക്‌സിൻ നിർമാണം സംബന്ധിച്ച പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നേരിട്ടെത്തി. അഹമ്മദാബാദിലെ സൈഡസ് കാഡില മരുന്ന് നിർമാണ കമ്പനിയിലാണ് മോദി ആദ്യമെത്തിയത്. സൈ കൊവിഡ് വാക്‌സിൻ ഉത്്പാദനം മോദി നേരിട്ട് വിലയിരുത്തി. പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദിലെ ഭാരത് ബയോടെകിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ഓക്‌സ്‌ഫോർഡ്-ആസ്ട്രനേകയുടെ കൊവിഡ് വാക്‌സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിക്കുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും രൂക്ഷമായതോടെയാണ് വാക്‌സിൻ ഉത്പാദനം സംബന്ധിച്ച് വിലയിരുത്തലിനായി പ്രധാനമന്ത്രി നേരിട്ട് എത്തുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് മോദി…

Read More

പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു; പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും വർധിച്ചു

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിൽ എട്ട് ദിവസവും ഇന്ധനവില വർധിച്ചിരുന്നു 10 ദിവസം കൊണ്ട് പെട്രോളിന് 85 പൈസയും ഡീസലിന് 1.49 പൈസയുമാണ് ഉയർന്നത്. രണ്ട് മാസമായി ഓയിൽ കമ്പനികൾ നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20ഓടെ പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് പെട്രോളിന് ലിറ്റർ 82.53 രൂപയും ഡീസലിന് 76.34 രൂപയുമാണ്.

Read More

ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി; ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍

സാമ്പല്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി. സംഭവത്തിന്റെ 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. യു.പിയിലെ സമ്പല്‍ ജില്ലയിലെ ആശുപത്രിയിലാണ് വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറിയത്. ആശുപത്രി വരാന്തയില്‍ സ്‌ട്രെച്ചറില്‍ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്നു തോന്നിപ്പിക്കുന്നതില്‍ നായ കടിച്ചു വലിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടിക്കു ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം…

Read More

ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ആലപ്പുഴ തുമ്പോളിയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ. തുമ്പോളി നടുവിലേപറമ്പ് യേശുദാസ്(50)ആണ് മരിച്ചത്. തുമ്പോളി റെയിൽവേ സ്‌റ്റേഷന് സമീപത്തായി ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹ്യയെന്നാണ് പ്രാഥമിക നിഗമനം. യേശുദാസിന് കടബാധ്യതകളുണ്ടായിരുന്നതായി പോലീസ് പറയുന്നു

Read More

കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

സംസ്ഥാനത്ത് കെഎസ്എഫ്ഇയുടെ വിവിധ ഓഫീസുകളിൽ വിജിലൻസിന്റെ റെയ്ഡ്. ഗുരുതര ക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തിയതായാണ് സൂചന. ചിട്ടികളിൽ ആളുകളുടെ എണ്ണം കൂട്ടിക്കാണിച്ച് ചില മാനേജർമാർ ബിനാമി തട്ടിപ്പ് നടത്തിയതായാണ് റിപ്പോർട്ട് കള്ളപ്പണം വെളുപ്പിക്കുന്നതിനും കെഎസ്എഫ്ഇയെ ഉപയോഗപ്പെടുത്തിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണപ്പണയത്തിലും തട്ടിപ്പ് നടന്നു. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും കണ്ടെത്തി രണ്ട് ലക്ഷത്തിന് മുകളിൽ മാസ അടവ് വരുന്ന ചിറ്റാളൻമാർ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളിൽ മിന്നൽ പരിശോധന നടത്തിയത്.

Read More

സ്വർണവില താഴേക്ക് തന്നെ; ഇന്ന് പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 36,000 രൂപയിലെത്തി. 4500 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. അഞ്ച് ദിവസത്തിനിടെ 1680 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. ഓഗസ്റ്റ് മാസത്തിൽ സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയിരുന്നു. നാല് മാസത്തിനുള്ളിൽ 6000 രൂപ കുറഞ്ഞു. കഴിഞ്ഞ ജുലൈ മാസത്തിലെ നിലവാരത്തിലാണ് ഇപ്പോൾ…

Read More

ഇഡിക്ക് മറുപടി: കിഫ്ബിക്ക് മസാല ബോണ്ടിറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക്

കിഫ്ബിക്ക് മസാല ബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ടെന്ന് റിസർവ് ബാങ്ക്. 2018 ജൂൺ 1ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം ആർ ബി ഐ അനുമതി കിഫ്ബിക്ക് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും ആർബിഐ അറിയിച്ചു മസാല ബോണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് ഇഡി റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. വായ്പാ രജിസ്‌ട്രേഷന് കിഫ്ബി നൽകിയ വിവരങ്ങൾ, അനുമതിക്ക് റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ, കിഫ്ബിക്ക് ലഭിച്ച വായ്പയുടെ വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള…

Read More