Headlines

Webdesk

മലപ്പുറത്ത് നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായാണ് പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ സ്വദേശി മുസ്സമ്മിൽ പിടിയാലയത്. ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്ത് നിന്ന് മാസങ്ങൾക്ക് മുമ്പാണ് മുസ്സമ്മിൽ നാട്ടിലെത്തിയത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് സംഘത്തിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.

Read More

ഒടുവിൽ മോചിതൻ; ജാമ്യം ലഭിച്ച വരവര റാവു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി

ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന കവി വരവര റാവു ജയിൽ മോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22ന് വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷം മുംബൈ നാനാവതി ആശുപത്രിയിൽ ചകിത്സയിലായിരുന്നു അദ്ദേഹം ഇന്നലെ രാത്രി വൈകിയാണ് വരവര റാവുവിനെ ഡിസ്ചാർജ് ചെയ്തത്. അഭിഭാഷക ജന്ദിരാ ജയ്‌സിംഗാണ് റാവുവിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ഒടുവിൽ മോചിതൻ എന്നും ഇന്ദിര ജയ്‌സിംഗ് ട്വീറ്റ് ചെയ്തു.

Read More

പാലാരിവട്ടം പാലം ഇന്ന് തുറന്നു കൊടുക്കും; ഔദ്യോഗിക ചടങ്ങുകളില്ല

പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് നാടിന് തുറന്നു കൊടുക്കും. വൈകുന്നേരം നാല് മണിക്കാണ് പാലം തുറന്നു നൽകുന്നത്. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളുണ്ടാകില്ല. അഞ്ച് മാസം കൊണ്ടാണ് പാലം പുനർനിർമിച്ചത്. 2019 മെയ് മാസത്തിലാണ് പാലം അടച്ചിട്ടത്. നേരത്തെ 2016 ഒക്ടോബർ 12നാണ് പാലം ആദ്യം ഉദ്ഘാടനം ചെയ്തത്. എന്നാൽ ആറ് മാസത്തിനുള്ളിൽ തന്നെ കേടുപാടുകൾ കണ്ടെത്തി. പാലം പണിയിൽ വലിയ അഴിമതി നടന്നുവെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അടക്കം…

Read More

അന്താരാഷ്ട്ര വനിതാ ദിനം : വിവിധ പരിപാടികളുമായി കുടുംബശ്രീ

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷൻ ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ചുകൊണ്ട് പെൺപക്ഷം 2021 എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 200 വായനശാലകളിൽ ലൈബ്രറി കൗൺസിലിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സാംസ്കാരിക സദസ്സ്, ജൻഡർ അവബോധ പരിശീലനം, സംവാദം, പുസ്തക ചർച്ച, പെൺപക്ഷ ചർച്ചകൾ എന്നിവയാണ് സംഘടിപ്പിക്കുക. 512 വാർഡുകളിലെ എഡിഎസ്സും പരിപാടിയുടെ നേതൃത്വം വഹിക്കും. സാഹിത്യ ക്യാമ്പ്, ഹ്രസ്വ ചിത്ര നിർമ്മാണം എന്നിവയും സംഘടിപ്പിക്കും. സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വനിതകൾ അപേക്ഷ,…

Read More

ലോക ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാമത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ലോക ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്റിനെ പിന്‍തള്ളിയാണ് ഇന്ത്യ റാങ്കിങില്‍ മുന്നേറ്റം നടത്തിയത്. 122 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസിലന്റിന് 118ഉം മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 113 ഉം പോയിന്റാണുള്ളത്. ഇംഗ്ലണ്ട് (105) നാലാം സ്ഥാനത്തും പാകിസ്താന്‍ (90) അഞ്ചാം സ്ഥാനത്തുമാണ്. ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യക്ക് 73 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ദണ്ഡും ലഭിക്കും. പരമ്പര ജയത്തോടെ ഇന്ത്യ ഐസിസിയുടെ ആദ്യത്തെ…

Read More

മലപ്പുറത്ത് 14 കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു

മലപ്പുറം പുത്തനത്താണിയിൽ 14 കാരിക്ക് പീഡനം. രണ്ടാനച്ഛനാണ് കുട്ടിയെ പിഡീപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ജൂലൈ മാസം മുതൽ പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡനത്തിനിരയാക്കിയിരുന്നു. പലപ്പോഴായി വിസമ്മതിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തുകയുമാണ് പീഡിപ്പിച്ചത്. കൊല്ലം സ്വദേശികളായ ഇവർ കഴിഞ്ഞ ഏതാനും നാളുകളായി കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മയുടെ കൂടെ പുത്തനത്തതാണിയിൽ…

Read More

എം.എസ് വിശ്വനാഥന്‍ യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന്; യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി

സുല്‍ത്താന്‍ ബത്തേരി : കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് സി.പി.എമ്മുമായി സഹകരിക്കുന്ന എം.എസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന് യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിശ്വനാഥന് രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും,അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ സ്ഥാനവും രാജിവയ്ക്കണമെന്നും ആവശ്യപ്പട്ട നേതാക്കള്‍ വിശ്വനാഥന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ആരോപിച്ചു.

Read More

മാതൃക പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം; ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്നും ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകു മെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്സ്, ബാനര്‍ എന്നിവ നീക്കം ചെയ്യണം. അനധികൃത പരസ്യങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് എല്ലാ മണ്ഡലങ്ങളിലും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്….

Read More

ബത്തേരിയിലും മാനന്തവാടിയിലും സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും

കൽപ്പറ്റ: കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും.വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും കുറുമസമുദായം നേതാവുമായ എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്. രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു വിശ്വനാഥൻ പ്രതികരിച്ചത്. മാനന്തവാടിയിൽ നിലവിലെ എംഎൽഎ ഒ ആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Read More

വൈദ്യുതി മുടങ്ങും

അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ അമ്പലവയൽ ടൗൺ, ഫാം, കെ.വി.കെ, മാങ്കൊമ്പ്, ബി.എസ്.എൻ.എൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Read More