Headlines

Webdesk

തീബ്‌സിലെ കവാടങ്ങൾ നിർമിച്ചത് രാജാക്കൻമാരല്ല; പാലാരിവട്ടം പാലം നിർമിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുനർനിർമിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിപ്ലവ കവി ബർതോൾഡ് ബ്രഹ്തിന്റെ വരികൾ പരാമർശിച്ചാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞാഴ്ച ബിജെപിയിൽ ചേർന്ന എൻജിനീയർ ഇ ശ്രീധരന്റെ പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല  

Read More

വയനാട് മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു;ചികിത്സാപിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

മാനന്തവാടി:മെഡിക്കൽ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ടു.വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്.എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.ആശുപത്രിസൂപ്രണ്ടിനും മാനന്തവാടി പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

പ്രമുഖ ബിസിനസ് സംരംഭകനും ,പരിസ്ഥിതി പ്രവര്‍ത്തകനുമായ വി . എന്‍. കെ അഹമ്മദ് അന്തരിച്ചു

പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമാണ്, കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ പാണ്ട ഫുഡ്സ്, ജൂബിലി റസ്റ്റോറൻ്റ, ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി- സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമാണ്. കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍, നാറോളിൽ അബ്ദുല്ലയുടെയും ന്തോലയിൽ ഫാത്വിമയുടെയും മകനായി 1928-ല്‍ ജനിച്ച വി. എന്‍….

Read More

പാലാരിവട്ടം പാലം തുറന്നുകൊടുത്തു; മന്ത്രി ജി സുധാകരൻ ആദ്യ യാത്ര നടത്തി

പുനർനിർമിച്ച പാലാരിവട്ടം പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തു. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെയാണ് പാലം തുറന്നു കൊടുത്തത്. ഇടപ്പള്ളി ഭാഗത്ത് നിന്നുവന്ന മന്ത്രി ജി സുധാകരൻ ആദ്യ യാത്രക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു തൊട്ടുപിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനം നടത്തി. ഇതിനിടെ ബിജെപി പ്രവർത്തകരും ഇ ശ്രീധരന് ജയ് വിളിച്ച് പാലത്തിലൂടെ കടന്നുപോയി 2019ലാണ്…

Read More

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന; തെറ്റ് തിരുത്താനും നിർദേശം

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന. പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച വരുത്തിയെന്നും തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിർദേശം പ്രാദേശിക ഘടകങ്ങളുമായി എംഎൽഎ സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം യോഗത്തിലും ഒരു വിഭാഗം മുഹ്‌സിനെതിരെ രംഗത്തുവന്നു. മുഹ്‌സിന് പകരം ഒ കെ സെയ്തലവിയെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം നിർദേശിച്ചു പട്ടാമ്പിയിൽ മുഹ്‌സിനൊപ്പം തന്നെ സെയ്തലവിയുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. മണ്ണാർകാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ്,…

Read More

ഇബ്രാഹിംകുഞ്ഞിനെ കളമശ്ശേരിയിൽ മത്സരിപ്പിക്കരുതെന്ന് ലീഗ് നേതാക്കൾ

വി കെ ഇബ്രാഹിംകുഞ്ഞിനെ കളമശ്ശേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുസ്ലിം ലീഗിനുള്ളിൽ തന്നെ എതിർപ്പ്. മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിംകുഞ്ഞിനെതിരെ രംഗത്തുവന്നത് ഇബ്രാഹിംകുഞ്ഞോ, മകൻ അബ്ദുൽ ഗഫൂറോ മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥനാർഥികളായാലും കുഴപ്പമില്ല ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം മലപ്പുറം ലീഗ് ഹൗസിൽ വെച്ചായിരുന്നു യോഗം. യുഡിഎഫിൽ ആത്മവിശ്വാസമുണ്ടെന്ന് യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു

Read More

ഐപിഎൽ പൂരം ഏപ്രിൽ 9ന് ആരംഭിക്കും; മത്സരങ്ങൾ ആറ് വേദികളിലായി

ഐപിഎൽ പതിനാലാം സീസണ് ഏപ്രിൽ 9ന് തുടക്കമാകും. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആറ് വേദികളിലായാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. ചെന്നൈക്ക് പുറമെ ബംഗളൂരു, അഹമ്മദാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ടൂർണമെന്റ് നടക്കുന്നത്. മെയ് 30നാണ് ഫൈനൽ പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും അഹമ്മദാബാദിലാണ് നടക്കുന്നത്. മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ. പ്രാഥമിക ഘട്ടത്തിൽ കാണികളെ…

Read More

വിഴിഞ്ഞം തീരത്ത് മൂന്ന് ലങ്കൻ ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടി; ലഹരിക്കടത്തെന്ന് സംശയം

വിഴിഞ്ഞം തീരത്ത് ശ്രീലങ്കയുടെ മൂന്ന് ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടി. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്. മൂന്ന് ബോട്ടുകളിലായി 19 പേരുണ്ടെന്നാണ് സംശയം പരിശോധനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുരത്തുവിട്ടിട്ടില്ല. വൈകുന്നേരത്തോടെ ഇവ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും.

Read More

ഇടുക്കിയിൽ വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് അടിയേറ്റ പാടുകളും

ഇടുക്കിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിശുപാറയിലാണ് സംഭവം. 64കാരനായ അറയ്ക്കൽ ഗോപിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാളുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ട്. സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു

Read More

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു:ഇനി നടപടികൾ നേരിട്ടും സ്വീകരിക്കും

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെയും ലോക്ക്‌ഡൗണിന്റെയും പശ്‌ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണങ്ങളില്‍ മാറ്റം. ഒരുവര്‍ഷത്തിനു ശേഷം ഈമാസം 15 മുതല്‍ കോടതിയില്‍ നേരിട്ടും വിര്‍ച്വലായുമുള്ള നടപടികള്‍ പരീക്ഷിക്കാന്‍ പരമോന്നത നീതിപീഠം. അഭിഭാഷകരുടെയും ഹര്‍ജിക്കാരുടെയും നിരന്തര ആവശ്യം പരിഗണിച്ചാണിതെന്നു സുപ്രീം കോടതി രജിസ്‌ട്രി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി. കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴിയായിരുന്നു വിചാരണയടക്കം സുപ്രീം കോടതിയില്‍ നടന്നിരുന്നത്‌. വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ്‌ ഇതിനു മാറ്റം വരുത്താന്‍ പരമോന്നത നീതിപീഠം തയാറെടുക്കുന്നത്‌. കോവിഡിനു മുമ്ബത്തെ നടപടിക്രമങ്ങളിലേക്കുള്ള മടക്കത്തിന്റെ…

Read More