Headlines

Webdesk

അതിർത്തിയിൽ നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ പൗരനായ യുവാവ് കൊല്ലപ്പെട്ടു

യുപിയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. 26കാരനായ ഗോവിന്ദയാണ് കൊല്ലപ്പെട്ടത്. നേപ്പാൾ അതിർത്തി പോലീസുമായുള്ള വാക്കു തർക്കത്തെ തുടർന്നാണ് യുവാവിന് വെടിയേറ്റതെന്ന് യുപി പോലീസ് പറയുന്നു പപ്പു സിംഗ്, ഗുർമീത് സിംഗ്, ഗോവിന്ദ എന്നിവർ നേപ്പാളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അതിർത്തിയിൽ വെച്ച് മൂന്ന് പേരും നേപ്പോൾ പോലീസുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾ ഇന്ത്യൻ പ്രദേശത്തേക്ക് തിരികെയെത്തി. ഒരാളെ കാണാനില്ലെന്നും പിലിബിത്ത് എസ് പി ജയ് പ്രകാശ് അറിയിച്ചു

Read More

സെഞ്ച്വറിയുമായി പന്ത്, ക്രീസിലുറച്ച് സുന്ദർ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വൻ ലീഡിലേക്ക്

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ ലീഡിലേക്ക് എത്തിയത്. നിലവിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ റിഷഭ് പന്താണ് ഒടുവിൽ പുറത്തായത്. 115 പന്തിൽ 13 ഫോറും 2 സിക്‌സുമടക്കമാണ് പന്ത് സെഞ്ച്വറി തികച്ചത്. തുടക്കത്തിൽ കരുതലോടെ നീങ്ങിയെങ്കിലും ഇന്ത്യ ലീഡിലേക്ക് എത്തിയതോടെ പന്ത് സ്‌കോറിംഗ് വേഗത വർധിപ്പിക്കുകയായിരുന്നു. അവസാന പത്ത് ഓവറിൽ ആറ്…

Read More

കെ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് എൻഡിഎയെ നയിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ കെ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. മത്സരിക്കാനായി തുഷാറിന് മേൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കായി തുഷാറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു വർക്കല, കുട്ടനാട്, കൊടുങ്ങല്ലൂർ സീറ്റുകളാണ് തുഷാറിനായി പരിഗണിക്കുന്നത്. അതേസമയം താൻ മത്സരിക്കില്ലെന്ന നിലപാടിൽ തുഷാർ ഉറച്ചു നിൽക്കുകയാണ്. ഇതേ തുടർന്നാണ് തുഷാറിനെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചത്. കെ സുരേന്ദ്രനെ കോന്നിയിൽ മത്സരിപ്പിക്കാനാണ് നീക്കം. കോന്നിയിൽ ഇതിനായി താഴെ തട്ടിൽ മുതൽ…

Read More

വെല്ലുവിളി ഏറ്റെടുത്ത് മമത; നന്ദിഗ്രാമിൽ മത്സരിക്കും, 291 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത മമതാ ബാനർജി നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി. നന്ദിഗ്രാമടക്കം, 291 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാർഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 പേർ മുസ്ലിം വിഭാഗത്തിൽ നിന്നും 79 പേർ പട്ടിക ജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടിക വർഗ വിഭാഗത്തിൽ നിന്നുമുള്ളവരാണ്. എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 294 അംഗ നിയമസഭയിൽ 291 സീറ്റിലും തൃണമൂൽ…

Read More

ചില പ്രശ്‌നങ്ങൾ കൂടി തീരാനുണ്ട്; ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഏഴാം തീയതിക്ക് ശേഷം: കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഏഴാം തീയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ലീഗ് നേതാവ്. യുഡിഎഫ് സീറ്റ് വിഭജനത്തിൽ കുറച്ച് പ്രശ്‌നങ്ങൾ കൂടി തീരാനുണ്ടെന്നും അദ്ദേഹം പരഞ്ഞു ഏഴാം തീയതി മലപ്പുറത്ത് എല്ലാ ജില്ലാ നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിന് ശേഷമുള്ള ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. യുഡിഎഫുമായി ഇനിയും ചർച്ചകളുണ്ട്. ചില സീറ്റുകൾ വെച്ചു മാറുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകാനുണ്ടെന്നും…

Read More

മാനന്തവാടി ചെറ്റപ്പാലം തയ്യുള്ളതിൽ ഷറഫുദ്ദീൻ (43) നിര്യാതനായി

ചെറ്റപ്പാലം: മാനന്തവാടി ചെറ്റപ്പാലം തയ്യുള്ളതിൽ ഷറഫുദ്ദീൻ (43) നിര്യാതനായി. ദീർഘ കാലമായി അസുഖ ബാധിതനായിരുന്നു.ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് സ്വലാഹ്, ഹനീന ഫാത്തിമ, മുഹമ്മദ് ത്വയ്യിബ് . ഖബറടക്കം ചെറ്റപ്പാലം ഖബർസ്ഥാനിൽ നടക്കും.  

Read More

ചായക്കടയില്‍ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച പെട്രോളും,ഡീസലും പിടികൂടി

മുന്‍ അബ്കാരി കേസിലെ പ്രതിയായിരുന്നയാളുടെ ചായക്കടയില്‍ വീണ്ടും മദ്യവില്‍പ്പന നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും തലപ്പുഴ എസ്.ഐ പ്രകാശനും സംഘവും വാളാട് ഹൈസ്‌ക്കൂളിന് സമീപമുള്ള ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച പെട്രോളും,ഡീസലും പിടികൂടി. കടയുടമ വാളാട് ചന്ദ്രോത്ത് വീട്ടില്‍ സി.എച്ച് ബാലകൃഷ്ണന്‍ (71) നെ അറസ്റ്റ് ചെയ്തു. കടയില്‍ നിന്നും 60 ലിറ്ററോളം ഡീസലും, 30 ലിറ്ററോളം പെട്രോളും പിടിച്ചെടുത്തു.

Read More

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ വീണ്ടും കോൺഗ്രസിലേക്ക്

കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞദിവസം രാജിവെച്ച ഇദ്ദേഹം തന്റെ ചിലതെറ്റിധാരണകള്‍ക്ക് പരിഹാരമായതിനാലാണ് തിരിച്ച് വന്നതെന്ന് വ്യക്തമാക്കി. നിയമ സഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെ മുരളീധരനും കെ സുധാകരനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്.ഡി.സി സി. വൈസ് പ്രസിഡണ്ട്, കെ പി സി സി അംഗം, ജില്ലാ ബാങ്ക് പ്രസിഡണ്ട്, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍…

Read More

വയനാടിൻ്റെ അതിർത്തികളിൽ വലവിരിച്ച് ഫ്‌ളയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘവും; യുവാക്കൾ മുതൽ മധ്യവയസ്കർ വരെ എക്സൈസ് പിടിയിൽ

വയനാട് ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കേരളത്തിന് അകത്തും പുറത്തുമായി നിരവധിപേർ ലഹരിമരുന്നുമായി വയനാട്ടിലെ അതിർത്തിയിൽ പെരുമഴക്കാലം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് … യുവാക്കൾ മുതൽ മധ്യവയസ്കർ വരെയാണ് എക്സൈസ് വിരിക്കുന്ന വലയിൽ വീഴുന്നത്. ഇന്നലെ തന്നെ ജില്ലയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പരിശോധനയില്‍ മൈസൂരില്‍ നിന്നും കോഴിക്കോടേക്കുള്ള ബസ്സില്‍ നിന്നും നിയമ വിരുദ്ധമായി കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം (1600 പാക്കറ്റ് ) നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍…

Read More

സുശാന്തിന്റെ മരണം: റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ എൻ സി ബി കുറ്റപത്രം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം നൽകി. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റിയയുടെ സഹോദരൻ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. ഇരുവരും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. കുറ്റപത്രത്തിൽ പേരുള്ള 33 പേരിൽ എട്ട് പേർ നിലവിൽ കസ്റ്റഡിയിലാണ്. സുശാന്തിന്റെ മരണത്തിൽ 2020 ജൂണിലാണ് എൻസിബി അന്വേഷണം ആരംഭിച്ചത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ള…

Read More