Headlines

Webdesk

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ

ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ. കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്. ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ സ്വർണക്കടത്ത് സംഘം ക്വട്ടേഷൻ നൽകിയത് ഷംസിന്റെ സംഘത്തിനാണ് ഇയാളുടെ നാല് കൂട്ടാളികൾ നേരത്തെ പിടിയിലായിരുന്നു. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരടങ്ങുന്ന സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും. പലതവണ ബിന്ദുവും സ്വർണം കടത്തിയിട്ടുണ്ട്….

Read More

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ഹർജി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി ആറാഴ്ചക്ക് ശേഷം പരിഗണിക്കും. അതുവരെ ശിവശങ്കർ ജാമ്യത്തിൽ തുടരും. ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ ഇ ഡിക്ക് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി വാദിച്ചു

Read More

മാഹിയിൽ വാഹന പരിശോധനക്കിടെ 18 കിലോ സ്വർണം പിടികൂടി

മാഹിയിൽ വാഹനപരിശോധനക്കിടെ 18 കിലോ സ്വർണം പിടികൂടി. പൂഴിത്തല ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിനുള്ള മഹീന്ദ്ര വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുന്നതാണ് സ്വർണമെന്ന് പിടിയിലായവർ പറഞ്ഞു. രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുയാണെന്ന് പോലീസ് അറിയിച്ചു.  

Read More

മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം ചെയ്തു; ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് ചെന്നിത്തല

കസ്റ്റംസ് നൽകിയ സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും പങ്കുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റമാണ് ചെയ്തത്. കോടതിയിൽ തെളിവായി അംഗീകരിക്കുന്ന മൊഴി അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരായി നടപടി സ്വീകരിച്ചില്ലെന്നത് ഗൗരവമായ കാര്യമാണ്…

Read More

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്. കോൺസുൽ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കും ഈ ഇടപാടുകളിൽ പങ്കുണ്ട്. കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി…

Read More

24 മണിക്കൂറിനിടെ 16,838 പേർക്ക് കൂടി കൊവിഡ്; 113 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,838 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,11,73,761 ആയി ഉയർന്നു. 113 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരായി ഇതിനോടകം 1,57,548 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,819 പേർ രോഗമുക്തി നേടി. 1,08,39,894 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 1,76,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 86,359 പേരും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 44,734 പേർ ചികിത്സയിൽ തുടരുന്നു. 1,80,05,503 പേർ…

Read More

കോവിഡ് വാക്‌സിനേഷൻ ഡി എം വിംസിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ മേപ്പാടി ഡി എം വിംസിൽ ആരംഭിക്കുന്നു. അറുപത് വയസ്സ് കഴിഞ്ഞവർക്കും നാല്പത്തഞ്ഞ് വയസ്സ് കഴിഞ്ഞ ഗുരുതര രോഗമുള്ളവർക്കും വാക്‌സിൻ സ്വീകരിക്കുന്നതിനായി https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ സ്വന്തം രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ള ഹെൽപ് ഡെസ്കിൽ നേരിട്ട് ബന്ധപ്പെടാം. 250/- രൂപയാണ് ഒരു തവണ വാക്‌സിൻ എക്കുവാൻ അടക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 8111881051 എന്ന നമ്പറിൽ വിളിക്കുക.

Read More

മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണനം, ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നു: തൃശ്ശൂർ അതിരൂപത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശ്ശൂർ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമാണെന്ന് രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ വിമർശിക്കുന്നു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണ് കെ ടി ജലീൽ വഴി എൽ ഡി എഫ് നടത്തുന്നത് മുസ്ലിം പ്രീണനമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വർഗ സ്വഭാവമാണ്. ഇതേ പ്രീണനം എൽഡിഎഫും പിന്തുടരുകയാണ്. ചാണ്ടി ഉമ്മന്റെ വിവാദ പരാമർശത്തെയും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്.

Read More

കോഹ്ലിയും പൂജ്യത്തിന് പുറത്ത്; ഇന്ത്യയുടെ മുൻനിരയും തകർന്നു

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കും ബാറ്റിംഗ് തകർച്ച. 41 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നായകൻ വിരാട് കോഹ്ലി, പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. സ്‌കോർ 40ൽ നിൽക്കെയാണ് പൂജാരയെ നഷ്ടപ്പെടുന്നത്. ലീച്ചിന്റെ പന്തിൽ പൂജാര വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. 17 റൺസാണ് പൂജാര എടുത്തത്. തൊട്ടുപിന്നാലെ കോഹ്ലിയും പുറത്തായതോടെ ഇന്ത്യ മൂന്നിന് 41 റൺസ് എന്ന നിലയിലായി. നിലവിൽ ഇന്ത്യ 3ന് 43 റൺസ് എന്ന നിലയിലാണ്….

Read More

സ്വർണവില താഴേക്ക് തന്നെ; പവന് ഇന്ന് കുറഞ്ഞത് 240 രൂപ

സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം സ്വർണവിലയിൽ 9000 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1693.79 ഡോളറിലേക്ക് എത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,400 രൂപയായി

Read More