Headlines

Webdesk

വിനോദയാത്രക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: ഇടുക്കിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. കല്‍പകഞ്ചേരി ജിവിഎച്ച്എസ്എസില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘത്തിലെ വിദ്യാര്‍ഥിയും വരമ്പനാലയിലെ കടായിക്കല്‍ നാസര്‍ എന്ന മാനുപ്പയുടെ മകനുമായ നിഹാല്‍ ( 17) ആണ് മരിച്ചത്. സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം. മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കൂ. പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയിരുന്നു. അധ്യാപകരുടെ…

Read More

ചുള്ളിയോട് മഹാശിവക്ഷേത്ര ഉപദേവി- ദേവന്മാരുടെ തിറ മഹോത്സവം സമാപിച്ചു

ചുള്ളിയോട്: ചുള്ളിയോട് മഹാശിവക്ഷേത്ര ഉപദേവി- ദേവന്മാരുടെ തിറ മഹോത്സവം സമാപിച്ചു.തിറയോടനുബന്ധിച്ച് വിവിധ തെയ്യകോലങ്ങൾ കെട്ടിയാടി.തിങ്കളാഴ്ച്ച ആരംഭിച്ച തിറ ബുധനാഴ്ച്ച നടന്ന ഉച്ചതിറയോട് കൂടിയാണ് സമാപനം കുറിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ചടങ്ങുകൾ മാത്രമായാണ് തിറ മഹോത്സം സംഘടിപ്പിച്ചത്.

Read More

വയനാട്ടിലെ സമഗ്ര വികസനത്തിന് യുഡിഎഫ് അധികാരത്തിൽ വരണമെന്ന് രാഹുൽ ഗാന്ധി എം.പി.

വയനാട്ടിലെ സമഗ്ര വികസനത്തിന് യുഡിഎഫ് അധികാരത്തിൽ വരണമെന്ന് രാഹുൽ ഗാന്ധി എം.പി. സി.പി.എമ്മിനോട് എതിർപ്പ് ആശയപരമായി മാത്രം  മാനന്തവാടി: വയനാടൻ ജനത നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. എല്ലാ ദുരിതങ്ങൾക്കും നൂറുശതമാനവും പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുന്നില്ലെന്നും എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ 90 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരെയും, സാധാരണക്കാരെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന ,വന്യമൃഗശല്യം ബഫർ സോൺ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും ഏറെ വിലതകർച്ച നേരിടുന്ന , കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില…

Read More

ആലപ്പുഴ ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്

ആലപ്പുഴ ബൈപ്പാസിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ യാത്രികനായ കളപ്പുര വാർഡിൽ ആന്റണി മകൻ ആഷ്‌ലിൻ ആന്റണി(26)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു(24)വിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. മാളിമുക്ക് മേൽപ്പാലത്തിന് മുകളിൽ വെച്ചാണ് മിനി ലോറിയുമായി കാർ കൂട്ടിയിടിച്ചത്.

Read More

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്‌സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു

വാളയാർ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ് ഐ ആർ സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്‌സോ, എസ് സി/എസ് ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2017 ജനുവരി 13നും മാർച്ച് 4നുമാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, എം മധു, പ്രദീപ് എന്നിവരെ…

Read More

ഇടതുപക്ഷത്തെ വെറുക്കാനാകില്ല; അവരെല്ലാം തന്റെ സഹോദരി സഹോദരൻമാർ: രാഹുൽ ഗാന്ധി

രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. യുഡിഎഫ് അധികാരത്തിൽ വന്നാൽ വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കും. ആശയപോരാട്ടങ്ങൾക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഇതിനെ കാണും. വയനാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവസരം ലഭിച്ചിട്ടും ഇടത് സർക്കാർ അവസരം വിനിയോഗിച്ചില്ലെന്നും രാഹുൽ പറഞ്ഞു.

Read More

സ്വര്‍ണവില ഉയര്‍ന്നു; പവന് ഇന്ന് 440 രൂപയുടെ വര്‍ധനവ്‌

തുടർച്ചയായ കുറവിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയായി. ഗ്രാമിന് 4165 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1710.28 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,977 രൂപയായി.

Read More

വ്യാജസന്ദേശങ്ങളും ശബ്ദാനുകരണങ്ങളും പ്രചരിപ്പിക്കുന്നു; ജനവിധി വികസനവിരോധികൾക്കുള്ള തിരിച്ചടിയായിരിക്കുമെന്ന് മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാൻ ഉന്നയിച്ചവർക്ക് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ഫലിക്കാതാകുമ്പോൾ അവസാനത്തെ അടിയറവാണ് അപവാദപ്രചാരണം. പല ആയുധങ്ങളും അണിയറയിൽ തയ്യാറാകുന്നുണ്ട് വ്യാജസന്ദേശങ്ങൾ, കൃത്രിമരേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണ സംഭാഷണങ്ങൾ എന്നിവ ഇപ്പോൾ തന്നെ പ്രചരിപ്പിക്കുന്നു. സംഘ്പരിവാറിന്റെ കൈപിടിച്ച് കേന്ദ്ര ഏജൻസികളുടെ അകമ്പടിയോടെ കേരളത്തിലെ എൽഡിഎഫിനെ തകർക്കാനിറങ്ങിയ യുഡിഎഫിന് കേരളാ രാഷ്ട്രീയത്തിൽ തന്നെ റോൾ ഇല്ലാതാകും. കേരള സർക്കാരിന്റെ വികസനം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബിക്കെതിരെ ഒന്നിന് പുറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത്….

Read More

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്

51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്രവാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഇന്ത്യൻ ചലചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ. ഇന്ത്യൻ ചലചിത്രത്തിന്റെ പിതാവായി അറിയപ്പെടുന്നയാളാണ് ദാദാ സാഹിബ് ഫാൽക്കെ. 1969 മുതലാണ് പുരസ്‌കാരം നൽകാൻ ആരംഭിച്ചത്.

Read More

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പര്യടനം നിർത്തിവെച്ച സ്ഥാനാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവസാന വട്ട ഓട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ സ്ഥാനാർഥി തന്നെ കിടപ്പിലായത് യുഡിഎഫ് ക്യാമ്പിലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കൊച്ചി കോർപറേഷൻ മുൻ മേയർ കൂടിയാണ് ചമ്മിണി.

Read More