Webdesk

മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ്

തൃശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തതെന്ന് വി എസ് സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23ന്…

Read More

രണ്ട് ലക്ഷവും പിന്നിട്ട് കൊവിഡ് പ്രതിദിന കേസുകൾ; 24 മണിക്കൂറിനിടെ 1038 മരണവും

  രാജ്യത്ത് ഇതാദ്യമായി കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ അമേരിക്ക കഴിഞ്ഞാൽ രണ്ട് ലക്ഷത്തിലേറെ കൊവിഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ് ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയർന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1038 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,73,123 ആയി 1,24,29,564 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 14,71,877…

Read More

തൃശ്ശൂരിൽ കാഴ്ചശക്തിയില്ലാത്ത അച്ഛനെ മകൻ വെട്ടിക്കൊന്നു

  തൃശ്ശൂർ ദേശമംഗലത്ത് മകൻ കാഴ്ചശക്തിയില്ലാത്ത അച്ഛനെ വെട്ടിക്കൊന്നു. ദേശമംഗലം തലശേരി സ്വദേശി ശൗര്യംപറമ്പിൽ മുഹമ്മദാണ് വെട്ടേറ്റ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ നിഗമനം. 77 വയസ്സുള്ള മുഹമ്മദും മകൻ ജമാലും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. രാത്രി 10 മണി വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Read More

രാജ്യത്ത് വാക്‌സീന്‍ ഇറക്കുമതി കൂട്ടാന്‍ നീക്കം; ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: വാക്‌സീന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്‌സീന്‍ ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും. നിലവില്‍ വാക്‌സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാല്‍ ജിഎസ്ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തില്‍ 16.5 ശതമാനമായി ഉയരും. ഈ സാഹചര്യത്തിലാണ് വാക്‌സീനുകളുടെ ഇറക്കുമതി തീരുവ എടുത്ത് കളയാന്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ഇറക്കുമതി ചെയ്ത വാക്‌സീനുകളുടെ വില കുറയുന്നതിന് സഹായകമാകും. ഇറക്കുമതിയുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും, ഏതെങ്കിലും തരത്തില്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തുകയോ എടുത്തുകളയുകയോ…

Read More

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവിന്റെ രണ്ട് കൈപ്പത്തികൾ അറ്റു

  കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തികൾ അറ്റുപോയി. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ട് കൈപ്പത്തികളാണ് അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഐപിഎല്‍; കോഹ്‌ലിപട ഒരുങ്ങിതന്നെ; സണ്‍റൈസേഴ്‌സിനെയും മറികടന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്‌സിനെതിരേ ആറ് റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. 150 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 143 റണ്‍സില്‍ ബാംഗ്ലൂര്‍ പിടിച്ചുകെട്ടി. ഒമ്പത് വിക്കറ്റാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (54), മനീഷ് പാണ്ഡെയും (38) ഫോമിലായിട്ടും സണ്‍റൈസേഴ്‌സിന് രണ്ടാം മല്‍സരത്തിലും തോല്‍ക്കാനായിരുന്നു വിധി. 17 റണ്‍സെടുത്ത് റാഷിദ് ഖാന്‍ അവസാന ഓവറില്‍ പൊരുതിയെങ്കിലും സിറാജ് താരത്തെ റണ്ണൗട്ടാക്കി. ഷഹബാസ്…

Read More

കോവിഡ് തീവ്രവ്യാപനം: ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈൻ വഴിയാണ് യോഗം. യോഗത്തിൽ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. ഇതിനിടെ സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ മാസ് കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കാകും ഇത്തരത്തിൽ കൂട്ട കോവിഡ്…

Read More

കോലിയക്കോട് നാരായണന്‍ നായര്‍ അന്തരിച്ചു

  തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടർ കോലിയക്കോട് നാരായണൻ നായർ (ഡോ.എൻ നാരായണൻ നായർ) (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ നിയമ പഠനവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട വ്യക്തിയാണ്. കേരള സർവ്വകലാശാലയിൽ നിന്ന് ആദ്യമായി നിയമത്തിൽ പിഎച്ച്ഡി ലഭിച്ചയാളാണ്. ബാർ കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ NUALS സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മുൻ ഐ.എ.എ.എസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ . രാജ് നാരായണൻ, ലക്ഷ്മി നായർ ( ലോ അക്കാദമി…

Read More

കൊവിഡ് ക്ലസ്റ്ററായി കുംഭമേള; രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക്

  കുംഭമേളയിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ ഉള്ളത്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1925 കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറിൽ ഒരുമിച്ച് കൂടിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഷാഹി സ്നാനിൽ ഒരു ലക്ഷത്തോളം ആളുകൾ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ…

Read More