രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്. കൊറോണക്കെതിരായ പോരാട്ടം രാജ്യത്തെ ഒരുമിപ്പിച്ചെന്നും അത് തുടരേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ഇതിൽ വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി…