‘ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല, എന്താണിത്ര തിടുക്കം?’; അയോധ്യ സംഭാവനക്കൊള്ളയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീല്‍ നാഗു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല, എന്താണിത്ര തിടുക്കം – സുപ്രീംകോടതി ചോദിച്ചു. (Ayodhya Ram temple ‘fund theft’) അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം. സിബിഐ നേതൃത്വത്തിലുള്ള മള്‍ട്ടി-ഡിസിപ്ലിനറി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍…
